keralanews

ഇ​ട​ത്​ നി​ല​പാ​ടു​ക​ള്‍ മ​തേ​ത​ര പൈ​തൃ​ക​ത്തി​ല്‍ പി​ള​ര്‍പ്പ് സൃ​ഷ്​​ടി​ക്കു​ന്നു –ഹ​മീ​ദ് വാ​ണി​യ​മ്പ​ലം

 

ഫ​ഹാ​ഹീ​ല്‍:  ശ​ബ​രി​മ​ല​യു​ടെ മ​റ​വി​ല്‍ വോ​ട്ടു​ബാ​ങ്ക് ലാ​ക്കാ​ക്കി ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളാ​ണ് രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും ഫാ​ഷി​സ​ത്തി​ന് സം​സ്ഥാ​ന​ത്ത് വേ​രൂ​ന്നാ​ന്‍ സ​ഹാ​യ​ക​മാ​കു​ന്ന വി​ധം മ​തേ​ത​ര പൈ​തൃ​ക​ത്തി​ല്‍ പി​ള​ര്‍പ്പ് സൃ​ഷ്​​ടി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ ഇ​ട​തു​പ​ക്ഷ സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം പ​റ​ഞ്ഞു. വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭൂ​മി​യു​ടെ യ​ഥാ​ർ​ഥ ഉ​ട​മ​ക​ളാ​യ ദ​ലി​തു​ക​ളെ​യും ആ​ദി​വാ​സി​ക​ളെ​യും അ​വ​ഗ​ണി​ച്ചു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​​െൻറ ന​വോ​ത​ഥാ​ന പ്ര​ഖ്യാ​പ​നം കാ​പ​ട്യ​മാ​ണ്. ന​വോ​ത്ഥാ​ന​മ​തി​ല്‍ സം​ഘാ​ട​ക​രി​ല്‍ ക​ര്‍സേ​വ​ക​ന്‍ പോ​ലും ഉ​ള്‍പ്പെ​ട്ടു എ​ന്ന​തു യാ​ദൃ​ച്ഛി​ക​മ​ല്ല. സാ​മ്പ​ത്തി​ക സം​വ​ര​ണ വി​ഷ​യ​ത്തി​ല്‍ ആ​ര്‍.​എ​സ്.​എ​സ് സി​ദ്ധാ​ന്ത​ത്തെ പി​ന്തു​ണ​ച്ച എ​ല്‍.​ഡി.​എ​ഫ് നി​ല​പാ​ട് ഖേ​ദ​ക​ര​മാ​ണ്. ചാ​തു​ര്‍വ​ര്‍ണ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും സ്ത്രീ​ക​ള്‍ക്കും താ​ഴ്ന്ന ജാ​തി​ക്കാ​ര്‍ക്കും കൃ​ത്യ​മാ​യ അ​ധി​കാ​ര​പ​ങ്കാ​ളി​ത്തം ന​ൽ​കാ​തെ ന​വോ​ത്ഥാ​ന​ത്തെ കു​റി​ച്ച്​ സം​സാ​രി​ക്കാ​ന്‍ അ​വ​ര്‍ക്ക് എ​ന്ത് അ​വ​കാ​ശ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

പാ​വ​ങ്ങ​ളു​ടെ പ​ണം കൊ​ള്ള​യ​ടി​ച്ച് കോ​ര്‍പ​റേ​റ്റു​ക​ള്‍ക്ക് ന​ല്‍കു​ന്ന സ​മീ​പ​ന​മാ​ണ് മോ​ദി സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി ഫാ​ഷി​സ​ത്തെ ചോ​ദ്യം ചെ​യ്യാ​തെ കേ​വ​ലം തെ​ര​ഞ്ഞെ​ടു​പ്പു മു​ന്ന​ണി​ക​ള്‍ കൊ​ണ്ടു​മാ​ത്രം വ​ര്‍ഗീ​യ​ത​യു​ടെ വി​ത്തി​നെ രാ​ജ്യ​ത്തു​നി​ന്ന് തു​ര​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും അ​തി​നു​ള്ള ഇ​ച്ഛാ​ശ​ക്തി മ​തേ​ത​ര രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ത്തി​ന് ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​റ​ഹ്​​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​സേ​വ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ്തു​ത്യ​ര്‍ഹ സേ​വ​നം നി​ർ​വ​ഹി​ച്ച നാ​സ​ര്‍ ഇ​ല്ല​ത്ത്, ജം​ഷീ​ര്‍, ഷം​സീ​ര്‍, അ​ജി​ത്കു​മാ​ര്‍, സ്മി​ത സു​രേ​ന്ദ്ര​ന്‍, എം.​എം. നൗ​ഫ​ല്‍, നി​ഷ അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കേ​ന്ദ്ര​ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​യ​ന്‍ കു​ഞ്ഞ്, റ​സീ​ന മു​ഹ്​​യു​ദ്ദീ​ന്‍, അ​ഷ്ക​ര്‍, ഗി​രീ​ഷ്‌ വ​യ​നാ​ട്, സി​മി അ​ക്ബ​ര്‍, മ​ഞ്​​ജു മോ​ഹ​ന്‍, അ​ന്‍വ​ര്‍ സാ​ദ​ത്ത്‌, മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ജീ​ദ്‌ ന​രി​ക്കോ​ട​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​നോ​ദ് പെ​രേ​ര സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ര്‍ അ​ന്‍വ​ര്‍ ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757