keralanewspress release

കുഞ്ഞാലിക്കുട്ടി ലോക്സഭ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ച – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : മുസ്ലിംകള്‍ക്കെതിരായ വംശീയ മുന്‍വിധിയോടെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയും വോട്ടിംഗും നടന്ന സഭായോഗത്തില്‍ പങ്കെടുക്കാതിരുന്ന മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി ഗുരുതരമായ തെറ്റാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവനയില്‍ പറഞ്ഞു.
മുസ്ലീം വേട്ടക്ക് വഴിയൊരുക്കുന്ന ബില്ലിന്റെ ചര്‍ച്ചയും വോട്ടെടുപ്പും വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ പങ്കെടുത്ത് ജനപക്ഷത്ത് നിന്ന് പോരടിക്കാന്‍ ബാധ്യതയുള്ള ഒരാള്‍ സ്വകാര്യ ചടങ്ങുകള്‍ക്ക് പ്രാധാന്യം കൊടുത്തത് ജനപ്രതിനിധി എന്ന ഉത്തരവാദിത്തത്തിന്റെ ഗൗരവത്തെ ഉള്‍ക്കൊള്ളായ്മയാണ്. ഫാഷിസം ജനാധിപത്യത്തെ കടന്നാക്രമിക്കുന്ന കാലത്ത് പുലര്‍ത്തേണ്ട ജാഗ്രത പാലിക്കാന്‍ കഴിയാതെ വരുന്നത് ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണ്. ഫാഷിസ്റ്റ് തന്ത്രങ്ങളെ ജനസമക്ഷം തുറന്നുകാണിക്കാനുള്ള അവസരത്തെ ലാഘവത്തോടെ കാണുന്ന രീതി ജനങ്ങള്‍ അര്‍പിച്ച പിന്തുണയെ നിഷേധിക്കലാണ്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757