featuredinterviewOpinion

കോടതി വിധിയും ആധികാരികത നഷ്ടപ്പെടുന്ന ആധാറും – അനിവര്‍ അരവിന്ദ്/യാസര്‍ ഖുതുബ്

 

ആധാര്‍ അതിന്റെ ഉല്‍ഭവം മുതല്‍ തന്നെ ആധികാരികതകള്‍ ഇല്ലാത്തതാണ്; ദുരൂഹതകള്‍ നിറഞ്ഞതും. ഏത് നിയമപ്രകാരമാണ് അതാരംഭിച്ചത്, എന്തിനുവേണ്ടി തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങള്‍ക്ക് തുടക്കം മുതല്‍ തന്നെ ഉത്തരം ഇല്ല. പലതരം കൂട്ടിച്ചേര്‍ക്കലുകള്‍ക്കും അജണ്ടകള്‍ക്കും വിധേയമായി ആധാര്‍ പ്രൊജക്റ്റ് മുന്നോട്ടു പോകുന്നു. എന്നാല്‍, അതിന്റെ ആധികാരികത തന്നെ ചോദ്യം ചെയ്യുന്നതാണ് ഇത് സംബന്ധിച്ച് വന്ന ഏറ്റവും അവസാനത്തെ കോടതി വിധി. കോടതി വിധിയുടെ പാശ്ചാത്തലത്തില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകനും ഐ.ടി വിദഗ്ദനും ആക്ടിവിസ്റ്റുമായ അനിവര്‍ അരവിന്ദുമായി യാസര്‍ ഖുത്വുബ് നടത്തിയ സംഭാഷണം.

ആധാറിന്റെ ഉല്‍ഭവം?
കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്തുള്ള ബി.ജെ.പിയുടെ കോര്‍ കമ്മിറ്റിയില്‍ നാഷണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പറിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. 2009ലെ ബി.ജെ.പി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ നാഷണല്‍ ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാം നടപ്പില്‍വരുത്തുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ നുഴഞ്ഞുകയറ്റക്കാരെയും പൗരത്വ രേഖകളില്ലാത്തവരെയും പിടികൂടുക എന്നതായിരുന്നു ഉദ്ദേശമായി പറഞ്ഞത്. എന്നാല്‍, ആ വര്‍ഷം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുകയും പിന്നീട് വന്ന കോണ്‍ഗ്രസ് നയിച്ച യു.പി.എ മന്ത്രിസഭയില്‍, ആധാര്‍ ഒരു ക്ഷേമ മുഖമൂടി അണിഞ്ഞുകൊണ്ട് കടന്നുകൂടുകയും ചെയ്തു. ഓരോ പാര്‍ട്ടികളിലും അവരിലൂടെ സാധ്യമാകുന്ന രൂപത്തില്‍ ആധാറിന്റെ പിന്നിലുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് വസ്തുത. ക്ഷേമമാണ് യു.പി.എക്ക് വില്‍ക്കാന്‍ പറ്റിയ അജണ്ട എന്നവര്‍ തിരിച്ചറിഞ്ഞു. അന്ന് അതിന് പിന്നില്‍ ഉണ്ടായിരുന്നവര്‍ക്ക് സാമൂഹ്യ ക്ഷേമത്തെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം. ചുരുക്കത്തില്‍ യു.പി.എ പ്രമോട്ട് ചെയ്ത ആ കാര്‍ഡാണ് ഇന്നത്തെ ആധാറിന്റെ ആദിരൂപം.
ആധാര്‍ വിരുദ്ധ പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ഉണ്ടായ സാഹചര്യം?
ആധാറിന്റെ തുടക്ക കാലത്ത് തന്നെ ഒരു സെന്‍ട്രലൈസ്ഡ് ഡാറ്റാബേസ് ഐഡന്റിറ്റി പ്രൊജക്റ്റിന്റെ പ്രശ്‌നങ്ങളെ കുറിച്ച ബോധ്യങ്ങള്‍ ഉണ്ട്. ഇത്തരം ഒരു പ്രൊജക്റ്റ് യു.കെ ഗവണ്‍മെന്റ് പിന്‍വലിച്ച സമയത്തായിരുന്നു ഇന്ത്യയില്‍ ആധാര്‍ ആരംഭിച്ചത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത പ്രൊജക്റ്റ് ബ്രിട്ടന്‍ റദ്ദാക്കിയത്. മാത്രമല്ല, അത് നശിപ്പിക്കുന്നതിനു വേണ്ടി അവര്‍ക്ക് കോടികള്‍ തന്നെ ചെലവഴിക്കേണ്ടിയും വന്നു.
ആധാര്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍?
പല മേഖലയില്‍പെട്ടവരായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പലരും വ്യത്യസ്ത മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരായിരുന്നു. ടെക്‌നോളജി, സ്വതന്ത്രസോഫ്റ്റ്വെയര്‍, പബ്ലിക് ഹെല്‍ത്ത്, പൊതുവിതരണവും റേഷന്‍ സമ്പ്രദായവും, ആര്‍.ടി.ഐ, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിങ്ങനെ വ്യത്യസ്ത രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും എന്‍.ജി.ഒകളും എല്ലാം ഈ കൂട്ടായ്മകളില്‍ ഉണ്ടായിരുന്നു. ഓരോ രംഗങ്ങളിലേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്താണ് ആവശ്യമെന്ന് ആധികാരിക വിവരമുള്ളവരായിരുന്നു ഇവര്‍. ആധാര്‍ എന്നത് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള മാജിക് കാര്‍ഡ് അല്ല എന്ന തിരിച്ചറിവും, സെന്‍ട്രലൈസ്ഡ് ഐഡന്റിറ്റി പ്രൊജക്റ്റ് എന്നത് സര്‍വൈലന്‍സ് എന്ന ലക്ഷ്യത്തിന്റെ പുറത്താണ് ഉണ്ടാക്കപ്പെടുന്നത് എന്ന സാമാന്യബോധവും ഇതിലുള്ളവര്‍ക്കുണ്ടായിരുന്നു. ഈ പോരാട്ടങ്ങള്‍ക്ക് നിയതമായ രൂപം ഉണ്ടായിരുന്നില്ലെങ്കിലും മെയിലിങ് ലിസ്റ്റുകളിലും മറ്റുമായി അവരെ കൂട്ടിയോജിപ്പിക്കുന്ന പണിയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. പിന്നീട് മെട്രോനഗരങ്ങളില്‍ കൂട്ടായ്മകള്‍ രൂപപ്പെട്ടു. എന്നിരുന്നാലും പലപ്പോഴും വ്യക്തിപരമായി തന്നെയായിരുന്നു പലരും ഇടപെട്ടിരുന്നത്. കാരണം, ഇത് വിവിധ ഡൊമൈനുകില്‍ ധാരാളം അറിവ് ആവശ്യമുള്ള ഒരു സംഗതിയായിരുന്നു.
ആധാറിന്റെ പ്രശ്‌നങ്ങള്‍?
വോട്ടേഴ്‌സ് ലിസ്റ്റും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഏറ്റവും അവസാനത്തെ ഒരു വിവാദം. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നമുക്ക് അറിയാവുന്നതാണ്. അത് എങ്ങിനെയാണ് പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതെന്നും. അതേസമയം ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ജനസംഖ്യയുടെ പരമാവധി 25 മുതല്‍ 30% വരെ മാത്രമേ സോഷ്യല്‍ മീഡിയകളില്‍ സജീവമായി ഉണ്ടാകാന്‍ സാധ്യതയുള്ളൂ. ബാക്കി വലിയൊരു വിഭാഗം അതിന് പുറത്താണ്. ആധാറും വോട്ടേഴ്‌സ് ലിസ്റ്റും തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ എല്ലാവരുടേയും വ്യക്തിപരമായ സെന്‍സിബിള്‍ ഡാറ്റ ലഭ്യമാക്കുന്നു. ആരെല്ലാമാണ് അത് ദുരുപയോഗം ചെയ്യുക എന്ന് ഊഹിക്കാവുന്നതാണ്.
ഇലക്ഷന്‍ കമീഷന്റെ നേതൃത്വത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്തപ്പോള്‍ പതിനായിരക്കണക്കിന് ആളുകളാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും പുറത്തായത്. വോട്ടേഴ്‌സ് ഐഡി പ്യൂരിഫിക്കേഷന്‍ പ്രോഗ്രാം എന്ന പേരില്‍ ആന്ധ്രയില്‍ നടത്തിയ ഈ പൈലറ്റ് പ്രോഗ്രാം വഴി മുന്‍പ് വോട്ടവകാശം ഉണ്ടായിരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് വോട്ട് ചെയ്യാന്‍ കഴിയാത്ത അവസ്ഥ വന്നത്. 30 ലക്ഷം പേരാണ് ലിസ്റ്റില്‍നിന്നും പുറത്തായത്. അഥവാ വലിയൊരു വിഭാഗത്തിന് പൗരത്വം റദ്ദ് ചെയ്യപ്പെടുന്ന അവസ്ഥ. ആധാറിലേയും വോട്ടേഴ്‌സ് ലിസ്റ്റിലേയും പേരുകളിലെ അക്ഷരങ്ങള്‍ തമ്മിലുള്ള വ്യത്യാസവുമാണ് ഇങ്ങനെ പലരും പുറത്തുപോകാന്‍ ഒരു കാരണം. ഇതൊരു രാഷ്ട്രീയ ഇഷ്യൂ ആക്കി ഡല്‍ഹിയില്‍ ‘ആപ്’ പാര്‍ട്ടി പ്രതികരിച്ചിരുന്നു.
ഗവണ്‍മെന്റിനുതന്നെ വലിയ രീതിയിലുള്ള ഒരു സര്‍വൈലിങ് (ൗെൃ്‌ലശഹഹമിരല) താല്‍പര്യം (പൗരന്മാരുടെ മുകളിലുള്ള ജാഗ്രതാ മേല്‍നോട്ടം) ആധാര്‍ പ്രൊജക്റ്റില്‍ ഉണ്ട്. ടെക്നോളജി പ്രശ്‌നങ്ങളും ധാരാളമായി ആധാര്‍ വിഷയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇതിനെക്കുറിച്ചുള്ള ഫീസിബിലിറ്റി റിപ്പോര്‍ട്ടോ പ്രൊജക്റ്റ് റിപ്പോര്‍ട്ടോ പൊതുജനത്തിന് ലഭ്യമല്ലായിരുന്നു. ആര്‍.ടി.ഐ വഴി ലഭിക്കാത്ത ഇവ അസാന്‍ജിന്റെ വിക്കിലീക്‌സിലൂടെയാണ് ആദ്യമായി പൊതുജനത്തിന് ലഭ്യമാകുന്നത്. ഇന്ത്യയെപ്പോലെ അതിസങ്കീര്‍ണമായ പൊതുജന വൈവിധ്യവും എണ്ണവും ഉള്ള രാജ്യത്തിന് അനുകൂലമായ രീതിയില്‍ ആയിരുന്നില്ല പൈലറ്റ് പ്രൊജക്റ്റ് തന്നെ നടപ്പിലാക്കിയത്. പ്രൈവറ്റ് കമ്പനികള്‍ക്ക് കൂടുതല്‍ പ്രയത്‌നങ്ങള്‍ ഇല്ലാതെ കെ.വൈ.സി എളുപ്പമാക്കിക്കൊടുത്തു എന്നതാണ് ആധാര്‍ ചെയ്ത ഒരു ഗുണം. അതിലുണ്ടാകുന്ന റിസ്‌കിന്റെ ഉത്തരവാദിത്വം അവര്‍ക്ക് ഗവണ്‍മെന്റില്‍ ചാരിവെക്കാനും കഴിയുന്നു.
സാങ്കേതികവും സുരക്ഷാപരവുമായ പ്രശ്‌നങ്ങള്‍?
സാങ്കേതികമായി തന്നെ ഡിസൈന്‍ ഡിഫക്ട് ഉള്ള ഒരു ടെക്‌നോളജിയാണ് ആധാറിന്റേത്. കോടിക്കണക്കിന് പണം ദുര്‍വ്യയം ചെയ്ത ഏറ്റവും വലിയ ഒരു അഴിമതി കൂടിയാണ് ഈ പ്രൊജക്റ്റ്. ഇത് അഴിമതിയായി പരിഗണിക്കപ്പെടാതിരിക്കാനുള്ള എളുപ്പവഴി, വീണ്ടും വീണ്ടും അതിലേക്ക് പണം ചെലവഴിക്കുക എന്നതും പ്രൊജക്റ്റ് തുടരുക എന്നതുമാണ്. ആധാറിന്റെ ആദ്യം മുതലുള്ള പ്രശ്‌നങ്ങളിലൊന്നാണ് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടത്. പലപ്പോഴും വലിയ രീതിയിലുള്ള ലീക്കുകള്‍ സംഭവിക്കുന്നു. സെക്യൂരിറ്റി ലീക്കുകള്‍ സംഭവിച്ചതിനാല്‍ സര്‍ക്കാര്‍തന്നെ 250ഓളം സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. യാഥാര്‍ഥ്യം അതിലും എത്രയോ വലുതാണ്. ഡകഉഅക യുടെ ടെക്‌നിക്കല്‍ ഡോക്യുമെന്റുകള്‍ വിശകലനം ചെയ്തുകൊണ്ട് സാങ്കേതികമായി തന്നെ ഈ പ്രൊജ ക്റ്റിന്റെ അയോഗ്യത വിശദീകരിക്കാന്‍ സാധിക്കും. പാച്ചുകളും (പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍) എന്റോള്‍മെന്റ് കിറ്റുകളും വിപണിയില്‍ വാങ്ങാന്‍ ലഭ്യമാണ്. അതുവഴി വ്യാജ ഫിംഗര്‍ പ്രിന്റുകളിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. പാച്ച് (ുമരേവ) ഉപയോഗിക്കുമ്പോള്‍ ഓപ്പറേറ്ററുടെ ഐറിസ് വെരിഫിക്കേഷന്‍ ആവശ്യമില്ലാത്തതിനാല്‍, ഡാറ്റ എന്‍ട്രി എളുപ്പത്തില്‍ സാധ്യമാകും. ഇന്ത്യക്ക് പുറത്ത് നിന്നും എന്‍ട്രികള്‍ സാധ്യമാണ്. ചാരവൃത്തിയില്‍ ഡിപോര്‍ട്ട് (നാടുകടത്തിയ) ചെയ്യപ്പെട്ട വ്യക്തിക്കുപോലും ആധാര്‍ ഉണ്ടായിരുന്നു. ഹനുമാന്റെ പേരില്‍ ആധാര്‍ ലിങ്ക് ചെയ്ത് സബ്‌സിഡി വാങ്ങിയതും മുന്‍പ് വാര്‍ത്തയായിരുന്നല്ലോ. മനുഷ്യക്കടത്ത് നടത്തുന്നവര്‍, ഇന്ത്യയിലെത്തിയാല്‍ ആദ്യം അവര്‍ക്ക് ആധാര്‍ സംഘടിപ്പിച്ചു കൊടുക്കുന്നു. ആധാര്‍ ലഭിച്ചാല്‍ പാസ്‌പോര്‍ട്ടും കിട്ടും. പൈറേറ്റ് ചെയ്യപ്പെട്ട സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലും ആധാര്‍ നിര്‍മിച്ചിട്ടുണ്ട്. അങ്ങനെ സംസ്ഥാന ജനസംഖ്യയേക്കാള്‍ ആധാറുകളുടെ എണ്ണം കൂടുതലുണ്ട്. വ്യാജ എന്റോള്‍മെന്റുകളുടെ എണ്ണം കൂടുമ്പോള്‍ അത് ക്രോസ് ചെക്ക് ചെയ്യാനുള്ള അവസരം കുറയുന്നു. പലപ്പോഴും ആധാര്‍ അഡ്രസ്സ് വെരിഫൈഡ് അല്ല. അതിനാവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യാത്ത വലിയൊരു ശതമാനം എന്റോള്‍മെന്റുകളുണ്ട്. 45 ശതമാനം ആളുകള്‍ മാത്രമാണ് ഇതുവരെ യഥാര്‍ഥ പ്രൂഫുകള്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അക്ഷയ പോലുള്ള സി.എസ്.എസുകളില്‍ (കോമണ്‍ സര്‍വീസ് സെന്റര്‍) ഡാറ്റാ എന്റോള്‍ ചെയ്യുന്ന ജോലിക്കാര്‍ക്ക് തന്നെ വെരിഫിക്കേഷന്‍ ഇല്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.
കോടതി നടപടികളും വിധികളും സംബന്ധിച്ച്?
ഇന്ത്യയിലെ വ്യത്യസ്ത കോടതികളില്‍ ആധാറുമായി ബന്ധപ്പെട്ട പല കേസുകള്‍ ഉണ്ടായിരുന്നു. നാഷണല്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് ബംഗളൂരില്‍ കേണല്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ആധാറിനെതിരെ കൊടുത്ത ഒരു പെറ്റീഷന്‍ ഉണ്ടായിരുന്നു.

ശാന്ത സിന്‍ഹ

വിക്രം കൃഷ്ണയും നാഗാര്‍ജുനയും മറ്റും ചേര്‍ന്ന് മുംബൈ ഹൈക്കോര്‍ട്ടില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി. നാഷണല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ മുന്‍ അധ്യക്ഷയായ ശാന്ത സിന്‍ഹയും കല്യാണി മേനോനും കൊടുത്ത മറ്റൊരു ഹര്‍ജി. സുധീര്‍ വൊംബാഡ്കരെയുടെ മറ്റൊരു കേസ്. അരുണറോയ് ഫയല്‍ ചെയ്ത വേറെ ഒന്ന്. ഇങ്ങനെ ധാരാളം കേസുകളുണ്ടായിരുന്നു പെറ്റീഷനുകളായും കോടതിയലക്ഷ്യമായും മറ്റും. ഇതിനെ എല്ലാം ഒരുമിച്ചു ചേര്‍ത്താണ് സുപ്രീംകോടതി ആധാര്‍ കേസ് പരിഗണിച്ചത്. 2013 സെപ്റ്റംബര്‍ 23ന് ഇതുമായി ബന്ധപ്പെട്ട ഒരു ഇടക്കാല വിധി വന്നു.

സുധീര്‍ വൊംബാഡ്കരെ

അതനുസരിച്ച് ഏതെങ്കിലും ഒരു ഗവണ്‍മെന്റ് അതോറിറ്റി ആധാര്‍ നിര്‍ബന്ധമാക്കിയത് കൊണ്ട് മാത്രം അത് നിര്‍ബന്ധമാവുകയില്ല, ്ീഹൗിമേൃ്യ ആയിത്തന്നെ തുടരണമെന്നായിരുന്നു വിധി. അതായത് അന്നും ഇതിന് നിയമപ്രാബല്യമോ പിന്തുണയോ ആയില്ല എന്നര്‍ഥം. ഒരുപാട് കോടികള്‍ മുടക്കിയ ഒരു പ്രൊജക്റ്റായി മാത്രം അത് നിലനിന്നു.

2014ല്‍ മറ്റൊരു വിധിവന്നു. പിന്നീട്, 2015ല്‍ വന്ന വിധിപ്രകാരം ഈ പ്രൊജക്റ്റ് മൊത്തം സ്റ്റേ ചെയ്യാന്‍ പോവുകയാണ് ഗവണ്‍മെന്റിന് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു.

അരുണറോയ്‌

ഗവണ്‍മെന്റിന്റെ പല സ്‌കീമുകളും ഇതില്ലെങ്കില്‍ നടക്കുകയില്ല എന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ കോടതിയെ ബോധിപ്പിച്ചു. ഗവണ്‍മെന്റ് പറഞ്ഞ അഞ്ച് സ്‌കീമുകള്‍ക്ക് ആധാര്‍ അംഗീകരിക്കുകയും അതേസമയം ആധാര്‍ വളണ്ടറി ആണ് എന്ന് വിജ്ഞാപനം പുറപ്പെടുവിക്കണം എന്നും കോടതി ആവശ്യപ്പെട്ടു. അന്ന് അതിന്റെ അന്തിമ വിധിയും വരാനിരുന്നതായിരുന്നു. എന്നാല്‍, ഗവണ്‍മെന്റ് സാങ്കേതിക വാദങ്ങള്‍ ഉന്നയിക്കുകയും കോടതി അത് നീട്ടിവെക്കുകയുമാണ് ചെയ്തത്.

കല്യാണി മോനോന്‍ സെന്‍

അങ്ങിനെ നിയമപ്രാബല്യം ഇല്ലാതിരിക്കെ തന്നെ ആധാര്‍ എല്ലാറ്റിനും മാന്‍ഡേറ്ററി ആയിക്കൊണ്ടിരുന്നു. പിന്നീട്, മറ്റു പല ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളും കൊടുത്ത റിവ്യൂഹര്‍ജി പ്രകാരം ഏഴ് സ്‌കീമുകളിലേക്കായി പരിഷ്‌കരിച്ചു. എന്നിരുന്നാലും ആധാര്‍ പരിമിതമായിരുന്നു. പെന്‍ഷന്‍ അക്കൗണ്ട് ജന്‍ധന്‍ അക്കൗണ്ട് തുടങ്ങിയവയില്‍ ആധാര്‍ ഉപയോഗിക്കാന്‍ അധികാരമില്ലായിരുന്നു.
ജഡ്ജിമാര്‍, സുപ്രീംകോടതിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്നിവ ഇതിനെ എങ്ങനെ ബാധിച്ചു?
സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം കുറച്ചതും പിന്നീട് വന്ന കൊളീജിയവും ആഭ്യന്തര യുദ്ധങ്ങളും സാരമായി ബാധിച്ച ഇന്ത്യയിലെ ഏക സിവില്‍ റൈറ്റ്‌സ് കേസ് കൂടിയാണ് ആധാര്‍ കേസ്. ജസ്റ്റിസ് ചെലമേശ്വരയ്യയുടെ ബെഞ്ചായിരുന്നു അന്ന് വിധി പറഞ്ഞത്. പിന്നീട്, രണ്ട് വര്‍ഷത്തിന് ശേഷമാണ് റൈറ്റ് ടു പ്രൈവസി ബെഞ്ച് ഫോം ചെയ്യുന്നത്. ആധാര്‍ കേസില്‍ ലഭിച്ച ഒരു ആനുകൂല്യം ആയിരുന്നു റൈറ്റ് ടു പ്രൈവസി. ഈ അവസരത്തില്‍ തന്നെ ധാരാളം മറ്റു കേസുകളും വരുന്നുണ്ട് പാന്‍ (ജഅച) ആധാര്‍ കേസ്, ബാങ്ക് ആധാര്‍ ലിങ്കിങ് കേസ് തുടങ്ങിയവ ഉദാഹരണം. ആര്‍ട്ടിക്കിള്‍ 40,19/21 എന്നിവ അനുസരിച്ചുള്ള റൈറ്റ് വയലേഷന്‍ ആയിരുന്നു പാന്‍ ആധാര്‍ കേസില്‍. മൗലീകാവകാശങ്ങള്‍ റദ്ദ് ചെയ്യുകയായിരുന്നു അതില്‍. സുപ്രീംകോടതി തന്നെ കേസ് ഭാഗികമായി പരിഗണിക്കുന്ന അവസ്ഥയുമുണ്ടായി. യഥാര്‍ഥത്തില്‍ ഭാഗികമായി വാദം കേള്‍ക്കുമ്പോള്‍ കേസ് സ്റ്റേ വിധിക്കുകയാണ് ചെയ്യേണ്ടത്. അതിനുപകരം ഈ കേസ് നീണ്ടുപോകും എന്ന് പറഞ്ഞ്, മുഴുവന്‍ ഭാഗങ്ങളും പരിഗണിക്കാതെ ഇടക്കാല വിധികള്‍ ഇറക്കി.
മണി ബില്ലും ആധാറും?
2016 ആധാര്‍ ആക്ട് വരുന്നതോടുകൂടി അത് മണി ബില്ലുമായി ബന്ധപ്പെടുത്തുകയായിരുന്നു. എങ്ങിനെയാണ് ആധാര്‍ മണി ബില്ല് ആകുന്നത് എന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. എന്ത് കാര്യത്തിനും പൈസ ചെലവാക്കുന്നത് മണി ബില്ലിന്റെ കീഴില്‍ വരും എന്ന വാദമാണ് അവര്‍ അവതരിപ്പിച്ചത്. ‘ബെനിഫിറ്റ്‌സ് ആന്‍ഡ് സര്‍വീസ്’ എന്നാണ് പറയുന്നത്. യഥാര്‍ഥത്തില്‍ ഈ നിയമം എന്തിലേക്കും വ്യാപകമാക്കാം എന്നതാണ് വസ്തുത. ഇത് പ്രൈവറ്റ് പാര്‍ട്ടികള്‍ക്ക് ആധാര്‍ ഉപയോഗിക്കാനുള്ള ഒരു മൗനാനുവാദം നല്‍കുന്നു. അതിനുള്ള സൗകര്യം ചെയ്യുന്ന ഭാഗമാണ് സെഷന്‍ 57. പി.എഫ് എന്നത് തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മിലുള്ള ഇടപാടാണ്. എങ്ങിനെയാണ് ഇതില്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയുക?. എന്‍.ആര്‍.ഐ അക്കൗണ്ട് ആളുകളുടെ ജോലിചെയ്ത ശമ്പളമാണ്. അത് ആളുകളുടെ അവകാശമാണ്. വിദ്യാഭ്യാസവും ആളുകളുടെ അവകാശമാണ്. ഇതിലെല്ലാം എങ്ങനെയാണ് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയുക?. ചുരുക്കത്തില്‍ ഗവണ്‍മെന്റിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ട് ഇല്ലാത്തവയില്‍ പോലും ആധാര്‍ നിര്‍ബന്ധമാക്കുകയാണ് ചെയ്യപ്പെടുന്നത്. ഇവിടെ അവകാശങ്ങളെ ഹനിക്കുന്നു.
പിന്നീട് ഈ കേസ് വാദിക്കുന്നത് തികച്ചും പുതിയ ഒരു ബെഞ്ചാണ് അതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇന്ത്യയിലെ കേസുകളുടെ കാര്യത്തില്‍ ഏറ്റവും നീളംകൂടിയ മാരത്തോണ്‍ വാദമായിരുന്നു ആധാര്‍ കേസില്‍ അവസാനം നടന്ന ഹിയറിങ്. ഇതിലെ വാദങ്ങള്‍ മാത്രമാണ് പല പുതിയ ജഡ്ജിമാരും കേള്‍ക്കുന്നത്. പഴയതിനെ കുറിച്ച് അവര്‍ പലര്‍ക്കും ധാരണകള്‍ ഇല്ലായിരുന്നു. മറ്റൊന്ന്, ഇന്ത്യയില്‍ ഇത്രയും അഭിഭാഷകര്‍ സൗജന്യമായി താല്‍പര്യം പൂര്‍വം വാദിച്ച ഒരു കേസ് കൂടിയാണ് ഇത്. ആദ്യമായാണ് ഇത്രയധികം അഭിഭാഷകര്‍ റൈറ്റ്‌സിന് വേണ്ടി രംഗത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്.
കോടതിവിധിയുടെ ഫലങ്ങള്‍?
1. എന്‍.ഡി.എ ഗവണ്‍മെന്റിന്റെ ഒരു മുദ്രാവാക്യമായിരുന്നു ഖഅങജന്‍ധന്‍, ആധാര്‍, മൊബൈല്‍- മൂന്നു അക്കൗണ്ടുകള്‍ തമ്മിലുള്ള ലിങ്കിംഗ് ആയിരുന്നു അത്. കോടതി വിധിയോടു കൂടി മൊബൈലും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. അതിന് നിര്‍ബന്ധിക്കാന്‍ പാടില്ല. ബാങ്ക് അക്കൗണ്ടും ആധാറും തമ്മിലും ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. അതോടെ ഗവണ്‍മെന്റിന്റെ ഈ ഡിജിറ്റല്‍ മുദ്രാവാക്യത്തിന് തന്നെ പ്രസക്തി നഷ്ടപ്പെട്ടു.
2. ഭൂരിപക്ഷ ബെഞ്ചിന്റെ വിധിപ്രകാരം, എല്ലാത്തിനും നിര്‍ബന്ധമാക്കാവുന്ന ഒരു രേഖയല്ല ആധാര്‍. അതിന് സ്വന്തമായി ഇമ്മ്യൂണിറ്റി ഇല്ല. നമുക്ക് ആവശ്യമെങ്കില്‍ യു.ഐ.ഡി.എ.ഐക്കെതിരെ-ഡിശൂൗല കറലിശേളശരമശേീി അൗവേീൃശ്യേ ീള കിറശമ (ഡകഉഅക) പരാതിയും കേസും കൊടുക്കാവുന്നതാണ്. (മുന്‍പ് എയര്‍ടെല്‍, പൊതുജനങ്ങളുടെ സബ്‌സിഡി പണം തട്ടിയെടുത്ത സമയത്ത് യു.ഐ.ഡി.എ.ഐക്ക് പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നു. അന്ന് കേസ് കൊടുക്കാന്‍ പറ്റില്ലായിരുന്നു). മുസ്‌ലിം സ്വത്വപരമായ വെളിപ്പെടുത്തലുകള്‍ സംഭവിക്കുന്നതിനാല്‍ അത് തന്റെ ജീവിതത്തിന് ഭീഷണി ഉണ്ടാക്കുമെന്ന് വാദിക്കുന്ന മലയാളി അഭിഭാഷകന്റെ ഒരു കേസ് ഇപ്പോള്‍ത്തന്നെ ഡല്‍ഹി ഹൈക്കോടതിയില്‍ ഉണ്ട്.
3. സബ്‌സിഡികള്‍ക്ക് മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കാവൂ. അത് തന്നെ അവകാശങ്ങളെ ഹനിക്കുന്ന തരത്തില്‍ ആകാന്‍ പാടില്ല. മറ്റു അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയുകയില്ല. പെന്‍ഷന്‍ ഇ.പി.എഫ്.ഓ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ തുടങ്ങിയവക്ക് ആധാര്‍ നിര്‍ബന്ധമില്ല.
4. കുട്ടികളുമായി ബന്ധപ്പെട്ട പ്രൊജക്റ്റുകളിലും ആധാര്‍ ഉപയോഗിക്കാന്‍ പാടില്ല. (സ്‌കോളര്‍ഷിപ്പുകള്‍ക്ക് ആവശ്യമെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്)
5. പ്രൈവറ്റ് സെക്ടറുകളുടെ ആധാര്‍ ഉപയോഗം വിരുദ്ധമാക്കി. അവരുടെ എന്റോള്‍മെന്റുകള്‍ക്ക് ആധാര്‍ ഉപയോഗിക്കാം. പക്ഷേ, മമറവമൃ മൗവേലിശേരമശേീി വെച്ചുള്ള ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍ പ്രൈവറ്റ് പാര്‍ട്ടികളുടെ മമറവമൃ ലിമയഹലറ ുമ്യാലി േ്യെേെലാ അസാധുവാണ്. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (ചജഇഛക) ഒരു പ്രൈവറ്റ് ലിശേ്യേ ആണ്. ചജഇഛക യും ഡകഉഅകയും തമ്മിലുള്ള ധാരണ പ്രകാരമാണ് പല മണി ട്രാന്‍സാക്ഷനുകളും നടക്കുന്നത്. യഥാര്‍ഥത്തില്‍ കോടതിവിധി പ്രകാരം ഇത് നിയമവിരുദ്ധമാണ്. അവര്‍ ഉപയോഗിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ തന്നെ നിയമ വിരുദ്ധമാണ്.
6. വിധിയിലുള്ള മറ്റൊരു വസ്തുത മൊബൈല്‍ ആധാര്‍ ലിങ്കുകള്‍ പാടില്ല എന്ന് മാത്രമല്ല അവ ഡിലീറ്റ് ചെയ്തു കളയണം എന്നു കൂടി വിധിയില്‍ പറയുന്നുണ്ട്.
7. ആധാര്‍ ഉപയോഗിച്ചുള്ള എല്ലാ ബാങ്കിംഗ് ബ്രിഡ്ജുകളും ഒഴിവാക്കിയിരിക്കുന്നു.
8. വിധിയില്‍ പൂര്‍ണമായും ഒഴിവാക്കാത്ത ഒരു സേവനം പാന്‍ (ജഅച) ആധാര്‍ ലിങ്ക് ആണ്. (സബ്‌സിഡികളിലൂടെ പാവപ്പെട്ടവരെയും, പാന്‍ കാര്‍ഡ് ലിങ്കിങ്ങിലൂടെ ഉയര്‍ന്ന വരുമാനമുള്ള വരെയും ആധാറുമായി ബന്ധിപ്പിക്കുക. അങ്ങനെ എല്ലാവരെയും ഈ കണ്ണിയില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു ഒരു തന്ത്രം). എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് ഇന്‍കം ടാക്‌സ് അടക്കാനുള്ള വഴികള്‍ ഉണ്ടായിരുന്നു. അത് ഇനിയും തുടരും എന്ന് തന്നെയാണ് കരുതുന്നത്. കാരണം, ഇത്രയും ക്ലോസുകള്‍ എടുത്തുകളഞ്ഞ സുപ്രീംകോടതി ഭാവിയില്‍ ഇതും എടുത്തുകളയാന്‍ സാധ്യത നിലനില്‍ക്കുന്നു.
ചുരുക്കത്തില്‍ കോടതിവിധിയിലൂടെ ആധാറിന്റെ എഴുപത് ശതമാനം ഉപയോഗങ്ങളും ഇല്ലാതായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഓണ്‍ലൈന്‍ ഓതന്റിക്കേഷന്‍ നഷ്ടമായതിനാല്‍ ഭാവിയില്‍ പേപ്പര്‍ ആയെങ്കിലും തിരിച്ചുകൊണ്ടുവരാന്‍ പറ്റുമോ എന്നാണ് ഇപ്പോള്‍ അധികാരികള്‍ പരിശോധിക്കുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757