keralanewspress release

ബിജെപിയുടെ ഹീന രാഷ്ട്രീയത്തെ തള്ളികളയുക വെൽഫെയർ പാർട്ടി

ജീവിത നൈരാശ്യത്തിൽ പെട്ട ഒരാളുടെ ആത്മഹത്യയെ ഉപയോഗിച്ച് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനും വർഗീയ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബിജെപിയുടെ ശ്രമത്തെ കേരളീയസമൂഹം തള്ളിക്കളയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു

ശബരിമലയെ മുൻ നിർത്തി കൃത്യമായ നിലപാടുകൾ ഇല്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന സമരം ദിനംപ്രതി പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹീനമായ മാർഗ്ഗങ്ങളുപയോഗിച്ച് കൃത്രിമ സംഘർഷം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാജ ഏറ്റുമുട്ടലുകളും ആസൂത്രിത കലാപങ്ങളും സൃഷ്ടിച്ചാണ് ബി.ജെ.പി ധ്രുവീകരണം സാധ്യമാക്കിയത് . ഇതേ രീതി കേരളത്തിലും നിരന്തരം തുടരുകയാണ് . ഇതിനായി ഏത് നിന്ദ്യമായ മാർഗ്ഗവും ഉപയോഗിക്കാൻ ബി.ജെ.പി സന്നദ്ധമാകും എന്നതിന്റെ തെളിവാണ് ആത്മഹത്യയെ ഉപയോഗിച്ച് കൊണ്ടുള്ള ഹർത്താൽ പ്രഖ്യാപനം .

ആത്മഹത്യയെയും അതിന്റെ കാരണങ്ങളെ കുറിച്ചും പ്രേരണയെ കുറിച്ചും പ്രത്യേക അന്വേഷണം നടത്തണം . രാജ്യത്തെ നശിപ്പിക്കുന്ന ഈ പ്രതിലോമ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു അകറ്റി നിർത്താൻ കേരളീയ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757