editorialfeatured

സംവരണ അട്ടിമറിയും നവോത്ഥാന വഞ്ചനയും

 

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ നവോത്ഥാനം എന്ന ഒരു മഹത്തായ ഇന്ത്യന്‍ ഉണര്‍വിനെ സ്വന്തമാക്കാനുള്ള ഗൂഢാലോചനയാണ് യഥാര്‍ഥത്തില്‍ സി.പി.എം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ നവോത്ഥാനം പ്രധാനമായും ജാതി വ്യവസ്ഥക്ക് എതിരായിരുന്നു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതും അസമത്വത്തിനും അനീതിക്കും എതിരായിരുന്നു. വഴിനടക്കാനും വിജ്ഞാനത്തിനും ഭൂവുടമാവകാശത്തിനും ലിംഗനീതിക്കും വേണ്ടിയുള്ള സമരങ്ങളും പോരാട്ടങ്ങളുമായിരുന്നു. അതു കൊണ്ടാണ് അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയതും സമുദായത്തിന്റെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തതും. കേരളീയ നവോത്ഥാനം തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരെയുള്ള പക്ഷമായിരുന്നു. അതുകൊണ്ടാണ് സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ പന്തിഭോജനമുണ്ടായത്. ജാതിവ്യവസ്ഥ സൃഷ്ടിച്ച വര്‍ണാശ്രമത്തിനുപുറത്തുള്ളവരുടെ അടിമത്തത്തിനെതിരെയുള്ള ശക്തമായ പോരാട്ടമായിരുന്നു അത്. അതുകൊണ്ടാണ് കല്ലുമാല സമരമുണ്ടായത്. അടിമത്തത്തിന്റെ അടയാളമായി കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ പൊട്ടിച്ചെറിഞ ചരിത്രം നമുക്ക് മുന്നിലുണ്ട്. ഇങ്ങനെയുള്ള മഹത്തായ സമരപോരാട്ടങ്ങളിലൂടെയാണ് കേരളം സാമൂഹ്യമായും രാഷ്ട്രീയമായും വളര്‍ന്നതും അഭിവൃദി പ്രാപിച്ചതും. ഇതിന് പിന്നീട് തുടര്‍ച്ചയുണ്ടായിട്ടില്ല എന്നതാണ് വസ്തുത. സി.പി.എം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നവോത്ഥാനം സൃഷ്ടിച്ച സാമൂഹ്യ ഉണര്‍വുകളെ തങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചക്കുവേണ്ടി പ്രയോജനപ്പെടുത്തുകയായിരുന്നു. എന്നുമാത്രമല്ല, രാജ്യത്ത് നടന്ന ചെറുതും വലുതുമായ ഇടപെടലുകളിലും പ്രക്ഷോഭങ്ങളിലും ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാനല്ല, പലപ്പോഴും സംരക്ഷിച്ച് നിര്‍ത്താനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെട്ടിഘോഷിച്ച ഭൂപരിഷ്‌കരണം. ഭൂപരിഷ്‌കരണം ജന്മിത്തത്തിന് ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട് എന്നത് ശരിയാണ്. അഥവാ, സാമ്പത്തിക രംഗത്തുള്ള ജന്മിത്തത്തിനെതിരെ ഒരിടപെടല്‍ അതില്‍ ഉണ്ടായിട്ടുണ്ട്. അതേ സമയം ഭൂപരിഷ്‌കരണം സ്പര്‍ശിക്കേണ്ടിയിരുന്നത് സാമുഹിക അസമത്വത്തിനെതിരായിരുന്നു. അതിനെ അഭിമുഖീകരിക്കാന്‍ ഭൂപരിഷ്‌കരണത്തിലൂടെ കഴിഞില്ല. ജാതിവ്യവസ്ഥ മൂലം ഭൂമി നിഷേധിക്കപ്പെട്ട പാടത്ത് പണിയെടുക്കുന്ന യഥാര്‍ഥ കര്‍ഷകരായ ദലിത്, പിന്നാക്ക വിഭാഗങ്ങളെ പുറത്താക്കുകയാണ് ചെയ്തത്. അവര്‍ക്ക് ഭൂമി നല്‍കിയില്ല; പകരം കുടിയാനാണ് ഭൂമി നല്‍കിയത്. വിഷയങ്ങളെ സാമൂഹികപരമായി സമീപിക്കാതെകേവലം സാമ്പത്തികമായി സമീപിക്കുക എന്ന നിലപാടു കൊണ്ട് മാത്രമല്ല ഇങ്ങിനെ സംഭവിച്ചത്. ഭൂപരിഷ്‌കരണത്തിന് നേതൃത്വം കൊടുത്തവരുടെയൊക്കെ ഉള്ളിന്റെ ഉള്ളില്‍ നിലനിന്നിരുന്ന സവര്‍ണ ബോധങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ പോയതുകൊണ്ടു കൂടിയാണ്.

ജാതിവിവേചനത്തിനെതിരെയുള്ള ഏറ്റവും നല്ല പരിഹാരമായിരുന്നു ജാതി വ്യവസ്ഥയില്‍ ഭൂമി നിഷേധിക്കപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുക എന്നത്. ഇത് അന്നും ഇന്നും സാധിച്ചിട്ടില്ല. ആധുനിക ജന്മിമാരായ കുത്തക കമ്പനികള്‍ കൈവശപ്പെടുത്തിയ ഭൂമി പിടിച്ചെടുത്ത് ചരിത്രപരമായ കാരണങ്ങളാല്‍ ഭൂമി നിഷേധിക്കപ്പെട്ടവര്‍ക്ക് വിതരണം ചെയ്യൊതെ അവരോട് നീതി പുലര്‍ത്തേണ്ടതില്ല എന്ന മനോഭാവം തന്നെയാണ് ഇടതുപക്ഷം വെച്ചുപുലര്‍ത്തുന്നത്. ഭൂമി നിഷേധം നടത്തുന്നത് യഥാര്‍ഥത്തില്‍ ജാതി വ്യവസ്ഥയെ സംരക്ഷിക്കലാണ്. ഭൂമി നിഷേധിക്കപ്പെട്ട സമൂഹത്തോടുള്ള ജാതി വ്യവസ്ഥയുടെ അനീതിയെ തുടര്‍ന്നും നിലനിര്‍ത്തുകതന്നെയാണ് അവര്‍ ,യ്യെുന്നത്. നവോത്ഥാന മൂല്യങ്ങളെല്ല, നവോത്ഥാനം എന്തിനെതിരെയാണോ സമരം നടത്തിയത് ആ സവര്‍ണ മൂല്യങ്ങളെയാണ് ഭൂമി നിഷേധത്തിലൂടെ സി.പി.എമ്മും ബന്ധപ്പെട്ട കക്ഷികളും പ്രതിനിധീകരിക്കുന്നത്.

ജാതി വ്യവസ്ഥ സൃഷ്ടിച്ച അധികാരത്തിലും ഉദ്യോഗങ്ങളിലുമൊക്കെയുള്ള അവര്‍ണ സമൂഹങ്ങളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും പിന്നോക്കാവസ്ഥ പരിഹരി ത്തുന്നതിനു വേണ്ടിയുള്ള ജനാധിപത്യപരമായ പരിഹാരമാണ് സംവരണം. ഈ സംവരണം ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസമത്വത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രായോഗിക സമീപനമാണ്. എന്നാല്‍, സാമുഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടി ഭരണഘടന മുന്നോട്ടുവെച്ച സംവരണം എന്ന മഹത്തായ ആശയത്തെ റദ്ദ് ചെയ്തുകൊണ്ട് സാമ്പത്തിക സംവരണം എന്ന ആശയമാണ് സി.പി.എം മുന്നോട്ടു വെക്കുന്നത്. പ്രശ്‌നങ്ങളെ സാമൂഹ്യമായി പരിഗണിക്കാനല്ല, പകരം സാമ്പത്തികമായി സമീപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ മനോഭാവം നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച ആശയങ്ങളുടെ പ്രായോഗിക പരിഹാരത്തെ തടയുന്നതും ഇവിടെയുള്ള സവര്‍ണ സമൂഹം നാളിതുവരെ അനുഭവിച്ചു പോരുന്ന അധികാര സംവിധാനങ്ങളും ഉദ്യോഗ പ്രാതിനിധ്യവും നിലനിര്‍ത്താനുള്ള ഗൂഢാലോചനയുമാണ്. നവോത്ഥാന വിരുദ്ധ ആശയങ്ങളെയാണ് രാഷ്ട്രീയ പാര്‍ട്ടികളും ഗവണ്‍മെന്റും പിന്തുടരുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെ.എ.എസിലെ സംവരണ അട്ടിമറി.

ഭാവിയില്‍ കേരളത്തിന്റെ ഭരണനിര്‍വഹണം ആര് നടത്തും എന്ന ചോദ്യത്തിന്, സംവരണമില്ലാതെ നേരത്തെ ആര്‍ക്കാണോ ജാതി വ്യവസ്ഥയില്‍ അധികാരമുള്ളത് അവര്‍തന്നെയായിരിക്കും എന്നാണ് ഉത്തരം. ജനാധിപത്യ കേരളത്തിന്റെ അധികാരം അവര്‍ക്ക് ഏല്‍പിച്ചു കൊടുക്കാനുള്ള ഗൂഢാലോചനയാണ് കെ.എ.എസ് സംവരണ അട്ടിമറി. നവോത്ഥന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച അധികാര പങ്കാളിത്തത്തിേന്റയും സമത്വത്തിന്റേയും നീതിയുടെയും വിദ്യാഭ്യാസ അവകാശത്തിന്റേയും ഉദാത്ത മൂല്യങ്ങളെ നിരാകരിക്കുന്നതും സവര്‍ണ ആശയങ്ങളെ പ്രതിനിധീകരിക്കുന്നതുമായ നിലപാടാണ് ഭൂമി, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ നവോത്ഥാന മൂല്യങ്ങളെ ഉള്‍ക്കൊള്ളാതിരിക്കുകയും നവോത്ഥാനം ഇളക്കിമറിച്ച ഭൂമിയില്‍ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുക്കും ചെയ്ത സി.പി.എം വീണ്ടും നവോാത്ഥാന ആശയങ്ങളെ നിരന്തരമായി വഞ്ചിച്ചു കൊിരിക്കുകയാണ്. ഫാഷിസത്തിനെതിരായ ഒരു മുന്നേറ്റം എന്ന അര്‍ഥത്തില്‍ നവോത്ഥാന മതില്‍ പ്രതിഷ്ഠിക്കപ്പെടുമ്പോഴും നവോത്ഥാനമെന്ന മഹത്തായ ആശയത്തിലെ ലിംഗനീതിയെ മാത്രം അഡ്രസ്സ് ചെയ്തുകൊണ്ട് നവോഥാനത്തെ ലഖുകരിക്കുകയാണ്. വനിതാമതില്‍ എന്ന ആശയംകൊണ്ട് നവോത്ഥാനത്തെ തന്നെ വഞ്ചിക്കുകയാണ്. ജാതി വ്യവസ്ഥയില്‍ ഭൂമി നിഷേധിക്കപ്പെട്ട ദലിത്, ആദിവാസികളുടെ ഭൂവുടമസ്ഥാവകാശത്തിനു വേണ്ടിയും അധികാരത്തിലും വിഭവങ്ങളിലുമുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയും നിലകൊള്ളുക എന്നതാണ് യഥാര്‍ഥത്തില്‍ നവോത്ഥാന മൂല്യങ്ങളുടെ തുടര്‍ച്ച എന്ന് പറയുന്നത്. ഇത്തരം പ്രായോഗിക സമീപനങ്ങളുമായി മുന്നോട്ടു പോകുന്നവരാണ് യഥാര്‍ഥത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയില്‍ കണ്ണി ചേരുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757