keralanewspress release

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: സർക്കാർ വകുപ്പുകളുമായും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുമായും മാധ്യമ പ്രവർത്തകർ നേരിട്ട് ബന്ധപ്പെട്ട് പ്രതികരണം ആരായുന്നത് വിലക്കുന്ന സർക്കാർ ഉത്തരവ് ജനാധിപത്യവിരുദ്ധമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് മാധ്യമ പ്രവർത്തനത്തെ വിലക്കുമ്പോൾ ഇല്ലാതാകുന്നത്. പി.ആർ.ഡി വഴി മാത്രമേ മാധ്യമങ്ങൾ സർക്കാർ വിവരങ്ങൾ അറിയേണ്ടതുള്ളൂ എന്ന നിലപാട് ഫാസിസമാണ്. സർക്കാരിനെ സ്തുതിക്കുന്ന വിവരങ്ങളേ മാധ്യമങ്ങൾ നൽകാവൂ എന്നതിന്റെ മറ്റൊരു ഭാഷ്യമാണത്. കേരളത്തിൽ ഇത് അനുവദിക്കാൻ പാടില്ല. ഏകാധിപത്യ ഭരണകൂട പ്രവണതകൾ അവസാനിപ്പിച്ച് മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തണമെന്നും ജനാധിപത്യ വിരുദ്ധ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757