keralanewspress release

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കോര്‍പറേറ്റുകള്‍ക്ക് കൊടുക്കാന്‍ മോദിയുടെ ഗൂഢപദ്ധതി – കെ.എ ശഫീഖ്

തിരുവനന്തപുരം: അദാനിയേയും അംബാനിയേയും പോലുള്ള കോര്‍പറേറ്റുകളുടെ കയ്യിലേക്ക് രാജ്യത്തിന്റെ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം എത്തിക്കാനുള്ള ഗൂഢ പദ്ധതിയാണ് മോദിയുടേതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ശഫീഖ്. നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മണ്ഡലം കേന്ദ്രങ്ങളില്‍ പാര്‍ട്ടി സംഘടിപ്പിച്ച വഞ്ചനാ ദിന പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രൂപയുടെ മൂല്യം ഇടിഞ്ഞ് പാതാളത്തിലെത്തിയ ഈ സന്ദര്‍ഭത്തിലും കൂടുതല്‍ വിനാശത്തിലേക്ക് രാജ്യത്തെ തള്ളിവിടാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം പിടിച്ചെടുക്കാനുള്ള ഭരണഘടനാ വിരുദ്ധ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ബി.ജെ.പി അധികാരത്തില്‍ തുടര്‍ന്നാല്‍ രാജ്യം തന്നെ ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുക. നോട്ടു നിരോധം സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ കുന്നുകൂട്ടിയ കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢ പദ്ധതിയായിരുന്നു. കടന്നു പോയത് സാമ്പത്തിക സ്തംഭനത്തിന്റെ രണ്ടുവര്‍ഷങ്ങളാണ്.

2016 നവംബര്‍ എ്ട്ടിന് നരേന്ദ്രമോദി പ്രഖ്യാപിച്ചത് സാമ്പത്തിക അടിയന്തിരാവസ്ഥയായിരുന്നു. രാജ്യത്ത് കള്ളപ്പണമില്ലാതാക്കും എന്നും ഭീകരവാദം ഇല്ലാതാക്കും എന്നുമാണ് പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍, നിരോധിച്ച നോട്ടുകളില്‍ 99% തിരിച്ചെത്തിയതോടെ അവകാശ വാദം പൊളിയുകയായിരുന്നു. കള്ളപ്പണത്തിന്റെ മുഖ്യ കേന്ദ്രം ബി.ജെ.പി ഓഫീസുകളായതിനാലാണ് കള്ളപ്പണം തിരിച്ച് ബാങ്കുകളിലെത്തിയത്. അവകാശവാദങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ ഡിജിറ്റലൈസേഷനും നികുതിപിരിവ് വര്‍ധിപ്പിക്കുന്നതിനുമാണെന്ന വാദമാണ് പിന്നീട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് എന്‍.എം അന്‍സാരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ അനില്‍കുമാര്‍, ഷറഫുദ്ദീന്‍, ജോസഫ് പാലേലി, സലാഹുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തിലെ എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികളള്‍ നടന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757