keralanewspress release

ശബരിമല – സംഘ്പരിവാര്‍ ഗൂഢാലോചന വെളിപ്പെട്ടു; സര്‍ക്കാര്‍ നിയമ നടപടിയെടുക്കണം – വെല്‍ഫെയര്‍‍ പാര്‍ട്ടി

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി കേരളത്തില്‍ കലാപം സൃഷ്ടിച്ച് വരുതിയിലാക്കാമെന്ന സംഘ് പരിവാര്‍ ഗുഢപദ്ധതിയാണ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേരളത്തെ കലുഷിതമാക്കാന്‍ ശ്രമിച്ച ബി.ജെ.പി സംഘ് പരിവാര്‍ ഉന്നതര്‍ക്കെതിരെ നിയമ നടപടിയെടുക്കണം. വിശ്വാസപരവും വൈകാരിതവുമായ പ്രശ്‌നത്തെ അവധാനതയില്ലാതെ കൈകാര്യം ചെയ്ത് പിണറായി സര്‍ക്കാര്‍ സംഘ് പരിവാറിന്‍റെ കെണിയില്‍ വീഴുകയായിരുന്നു. അക്കാര്യവും ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളത്തെ ധ്രുവീകരിക്കാനുള്ള സംഘ് പരിവാര്‍ ശ്രമങ്ങളെ തടയിടാന്‍ മതേതര പാര്‍ട്ടികളെല്ലാം ജാഗ്രത പാലിക്കേണ്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറിയത്. പ്രതിപക്ഷത്തിനും സാഹചര്യത്തിനനുസരിച്ച് യുക്തമായ നിലപാടെടുക്കാന്‍ കഴിഞ്ഞില്ല. കേരളത്തിന്‍റെ സമാധാനാന്തരീക്ഷത്തെ തകര്‍ത്ത് രാഷ്ട്രീയ ലാഭം നേടിയെടുക്കാന്‍ വേണ്ടി മാത്രമാണ് ശബരിമല വിഷയത്തെ ബി.ജെ.പി കൈകാര്യം ചെയ്യുന്നതെന്ന് സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായ സ്ഥിതിക്ക് കേരളത്തിലെ ക്ഷേത്ര വിശ്വാസികളടക്കമുള്ള വിശ്വാസി സമൂഹം അവരെ തള്ളിക്കളയണം. കേരളത്തിന്റെ മതനിരപേക്ഷാന്തരീക്ഷത്തെ സംരക്ഷിക്കുന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

#sabarimala #ശബരിമല

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757