keralanewspress release

ബ്രൂവറി അനുമതി റദ്ദാക്കിയത് ജനകീയ പ്രതിഷേധത്തിന്റെ വിജയം – വെല്‍ഫെയര്‍ പാര്‍ട്ടി

വലിയ അഴിമതിയുടെ സാധ്യത തുറന്ന ബ്രൂവറികളും ഡിസ്റ്റിലറിയും അനുമതിച്ച നടപടി മുഖ്യമന്ത്രിക്ക് റദ്ദാക്കേണ്ടി വന്നത് കേരളത്തിലുയര്‍ന്ന ശക്തമായ ജനകീയ പ്രതിഷേധത്തിന്റെ വിയമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ബ്രൂവറി അനുമതിയെ ന്യായീകരിക്കാന്‍ ഒക്ടോബര്‍ മൂന്നിന് ഒന്നര മണിക്കൂറായിരുന്നു മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയത്. 1996 ലെ ഇടതു മുന്നണി സര്‍ക്കാറെടുത്ത നയപരമായ തീരുമാനം മന്ത്രിസഭ പോലുമറിയാതെയാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ഏകപക്ഷിയ തീരുമാനത്തിലൂടെ മറികടന്നത്. മദ്യം സുലഭമായി ലഭിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണെന്ന ന്യായംപറഞ്ഞ് സ്വന്തമായി സ്ഥലമോ ഓഫീസോ പോലുമില്ലാത്ത കടലാസ് സ്ഥാപനങ്ങള്‍ക്ക് പിന്‍വാതിലിലൂടെ നല്‍കിയ അനുമതി കേരളം കണ്ട വലിയ അഴിമതിയിലൊന്നായിരുന്നു എന്നു വ്യക്തം. വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികളും മദ്യനിരോധ പ്രവര്‍ത്തകരും പ്രതിപക്ഷവും വസ്തുതകളുമായി രംഗത്തു വന്നതോടെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞു. ജനവികാരം മാനിച്ച് ബ്രൂവറി അനുമതി റദ്ദാക്കിയ നടപടിയെ വെല്‍ഫെയര്‍ പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായും ഹമീദ് വാണിയമ്പലം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757