keralanewspress release

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് :  എയർ ഇന്ത്യയുടെ പ്രവാസി ചൂഷണം അവസാനിപ്പിക്കണം – വെൽഫെയർ പാർട്ടി

തിരുവനന്തപുരം : പ്രവാസ ജീവിതത്തിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന നിരക്ക് വർദ്ധന പിൻവലിച്ച് എയർ ഇന്ത്യ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. മൃതദേഹത്തിന്റെ തൂക്കം നോക്കി ചാർജ്ജ് ഈടാക്കുന്ന പ്രാകൃത രീതി എയർ ഇന്ത്യ അല്ലാതെ ലോകത്തെ ഒരു വിമാന കമ്പനിയും നടപ്പാക്കുന്നില്ല. മിക്ക രാജ്യങ്ങളും പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമ്പോഴാണ് നമ്മുടെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്ന പ്രവാസികളെ എയർ ഇന്ത്യ ഇത്തരത്തിൽ അപമാനിക്കുന്നത്. ഇതവസാനിപ്പിക്കുകയും പ്രവാസികളെ ചൂഷണം ചെയ്യുന്ന സമീപനം എയർ ഇന്ത്യയും മറ്റ് ഇന്ത്യൻ വിമാനകമ്പനികളും നിർത്തുകയും വേണം. ഈ ചൂഷണം തുടർന്നാൽ വെൽഫെയർ പാർട്ടി പ്രവാസികൾക്കൊപ്പം നിന്ന് ശക്തമായ പ്രതിഷേധങ്ങളുയർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757