keralanewspress release

ഇടതുസര്‍ക്കാര്‍ മദ്യം വ്യാപിപ്പിക്കുന്നത് അഴിമതിയുടെ അനന്ത സാധ്യത കണ്ട് – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: അഴിമതിയുടെ അനന്ത സാദ്യത മുന്നില്‍ കണ്ടാണ് ഇടതു സര്‍ക്കാര്‍ മദ്യം വ്യാപിക്കുന്നതെന്ന് ബ്രൂവറി അനുവദിച്ചതിലൂടെ വ്യക്തമായതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. മന്ത്രിസഭയോ ഇടതുമുന്നണിയോ അറിയാതെയാണ് മുഖ്യമന്ത്രിയുടെ സമ്മതത്തോടെ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചത്. എല്ലാ ചട്ടങ്ങളും മറികടന്നാണ് കിന്‍ഫ്രയുടെ ഭൂമിയടക്കം സര്‍ക്കാര്‍ വിട്ടുകൊടുത്തത.് പുതിയ ബ്രൂവെറികള്‍ അനുവദിക്കേണ്ടതില്ലെന്ന നായനാര്‍ സര്‍ക്കാരിന്റെ 1999 ലെ ഉത്തരവ് തള്ളിക്കളഞ്ഞാണ് പിണറായി സര്‍ക്കാര്‍ ഇങ്ങനെയൊരു നടപടിയെടുക്കുന്നത്. മുടക്കമില്ലാതെ മദ്യം ലഭിക്കുന്നതിനാണ് സംസ്ഥാനത്ത് പുതിയ ബ്രൂവറികള്‍ അനുവദിച്ചതെന്ന എക്സെസ് മന്ത്രിയുടെ നിലപാട് അത്യന്തം പരിഹാസ്യമാണ്. കേരളത്തെ മദ്യപ്പുഴയാക്കാന്‍ മദ്യമുതലാളിമാരുമായി പിണറായി വിജയനും കൂട്ടരും നടത്തിയ ഡീലെന്താണെന്ന് വ്യക്തമാക്കണം. പ്രളയത്തിന് ശേഷം പുനര്‍നിര്‍മിക്കുമെന്ന് പറയുന്ന പുതിയ കേരളം മദ്യ-ഭൂ മാഫിയകളുടെ പറുദീസയാക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757