keralanewspress release

മടപ്പള്ളി: സി.പി.എം ശ്രമം വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച് -വെൽഫെയർ പാർട്ടി

കോഴിക്കോട്: മടപ്പള്ളി ഗവ:കോളേജിൽ എസ്.എഫ്.ഐ നടത്തിയ അതിക്രമത്തിനെതിരെ യു.ഡി.എഫും വെൽഫെയർ പാർട്ടിയും നടത്തിയ ജനകീയ മാർച്ചിനെതിരെ സി.പി.എം ജില്ലീ സെക്രട്ടറിയേറ്റ് നടത്തിയ പ്രസ്താവന അബദ്ധജഢിലവും സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കവുമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ്. ഏറെ വർഷങ്ങളായി മടപ്പള്ളി കോളേജിൽ തങ്ങൾ നടത്തി പോരുന്ന ഫാസിസത്തിനെതിരെ നവ വിദ്യാർത്ഥി പ്രസ്ഥാനമായ ഫ്രട്ടേണിറ്റി ഉയർത്തുന്ന സാഹോദര്യ ജനാധിപത്യ രാഷ്ട്രീയത്തിന് കാമ്പസിൽ ലഭിക്കുന്ന സ്വീകാര്യതയിൽ കലിപൂണ്ടാണ് എസ്.എഫ്.ഐ അക്രമം നടത്തുന്നത്. വിദ്യാർത്ഥിനികളെയടക്കം പൊതു നിരത്തിൽ ക്രൂരമായി മർദ്ദിച്ചപ്പോൾ തടയാൻ ശ്രമിച്ച നാട്ടുകാരെയും കച്ചവടക്കാരെയും അക്രമിച്ച് പരിക്കേൽപ്പിച്ചതും എസ്.എഫ്.ഐ പ്രവർത്തകരാണ് .
രാഷ്ട്രീയ പ്രതിഷേധങ്ങളെ നേരിടാനുള്ള കരുത്തില്ലാത്തതിനാലാണ് പ്രതിഷേധിച്ചവരെയെല്ലാം തീവ്രവാദികളാക്കുന്ന സംഘ് പരിവാർ അജൻഡയുമായി സി.പി.എം രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് പൊതു സമൂഹം തിരിച്ചറിയണമെന്നും കാമ്പസിൽ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങളെ പിന്തുണക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി അദ്ധ്യക്ഷത വഹിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757