keralanewspress release

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് : ജനകീയ പ്രക്ഷോഭത്തിന്‍റെ ആദ്യഘട്ട വിജയം- വെല്‍ഫെയർ പാർട്ടി

തിരുവനന്തപുരം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വരുന്നത് കേരളത്തിലുയർന്ന ജനകീയ പ്രക്ഷോഭത്തിന്‍റെ ആദ്യഘട്ട വിജയമാണെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ബലാത്സംഗക്കേസിലെ കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യിക്കാന്‍ കന്യാസ്ത്രീകള്‍ക്കടക്കം തെരുവിലിറങ്ങേണ്ടി വന്നു എന്നത് ഇടതു ഭരണത്തില്‍ എത്രമാത്രം ക്രിമിനലുകല്‍ സുരക്ഷിതരാണെന്നു വ്യക്തമാക്കുന്നു. താന്‍ പീഢിപ്പിക്കപ്പെട്ടു എന്ന് ഒരു സ്ത്രീയുടെ മൊഴിയുണ്ടായിട്ടും 85 ദിവസത്തോളമെടുത്തു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എന്നത് കേരളത്തിന് അപമാനമാണ്. കന്യാസ്ത്രീകളുടെ സമരത്തെ അവഹേളിച്ച സിപിഎമ്മും കൊടിയേരിയും മാപ്പ് പറയണം. കോടതിയില്‍ പഴുതടച്ച നിയമ നടപടികള്‍ക്ക് ഇടതു സർക്കാർ തയ്യാറാകണം. കോടതിയില്‍ നിന്ന് കുറ്റാരോപിതന് ഊരിവരാനുള്ള സാഹചര്യങ്ങളുണ്ടാകരുത്. സ്ത്രീപീഢകർക്ക് കർശന ശിക്ഷ വാങ്ങിക്കൊടുത്ത് കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757