keralanewspress release

ഹരിസണ്‍ കേസിലെ സുപ്രീം കോടതി വിധി കേരള സര്‍ക്കാറിന്റെ ഒത്തുകളിയുടെ തിരിച്ചടി – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈയ്യിലുള്ള 35000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചത് കേരള സര്‍ക്കാരും ഹരിസണുമായുള്ള ഒത്തുകളിയുടെ തിരിച്ചടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ആരോപിച്ചു. ഈ തിരിച്ചടിയില്‍ ഗൂഢമായി ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈയ്യിലുള്ള 385000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതിയില്‍ നില്‍ക്കെ കേസിലെ സര്‍ക്കാര്‍ പ്ലീഡറായ സുശീല ഭട്ടിനെ മാറ്റി ഹരിസണിന്റെ ഇഷ്ടക്കാരെ ഹാരിസണിനെതിരെ കേസ് വാദിക്കാന്‍ നിയോഗിച്ചതടക്കം എല്ലാ ഘട്ടത്തിലും ഇടതു സര്‍ക്കാര്‍ ഇത്തരമൊരു വിധിയാണ് ആഗ്രഹിച്ചിരുന്നത്. ഹൈക്കോടതി വിധി വന്ന ശേഷം സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വാദഗതികളുന്നയിക്കാനുള്ള കൃത്യമായ ശ്രമം പോലും നടത്തിയില്ല. കണ്ണില്‍ പൊടിയിടാന്‍ മാത്രമായിരുന്നു സര്‍ക്കാര്‍ കേസ് നടത്തിയത്.

വിദേശ കമ്പനിയായ ഹാരിസണിന് ഭൂവുടമസ്ഥത നല്‍കിയത് ഒരു നിയമപ്രകാരവും ന്യായീകരിക്കാന്‍ കഴിയില്ലെന്നിരിക്കെ ഇത് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. കേസ് ആദ്യം മുതല്‍ വാദിച്ചിരുന്ന അഡ്വക്കേറ്റുമാരുടെ സഹായത്തോടെ സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണം. അനധികൃതമായി ഹാരിസണിന്റെയും അതുപോലുള്ള സ്വദേശ-വിദേശ കോര്‍പറേറ്റുകളുടേയും കൈവശമുള്ള ഭൂമി കേരളത്തിലെ ഭൂരഹിതരില്‍ വന്നുചേരണമെങ്കില്‍ സമഗ്രമായ ഭൂനിയമം രൂപപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിനായി അടിന്തിര നിയസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണം. കേരള സര്‍ക്കാര്‍ ഹാരിസണുമായി ചേര്‍ന്നുനടത്തുന്ന ഒത്തുകളിയിലൂടെ അവകാശം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതര്‍ അവരുടെ അവകാശ ഭൂമി പിടിച്ചെടുക്കുന്നതിനാവശ്യമായ സമരപ്രക്ഷോഭങ്ങളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കതുണ്ട്. കേരളത്തിലെ ഭൂരഹിതരെ അണിനിരത്തി അത്തരമൊരു പ്രക്ഷോഭത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തിറങ്ങുമെന്നും എക്‌സിക്യൂട്ടീവ് പ്രസ്താവിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757