keralanewspress release

സാമ്പത്തിക സംവരണം: എന്‍.എസ്.എസ് നീക്കം ഭരണഘടനാ തത്വത്തിന് വിരുദ്ധം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: പിന്നാക്ക സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പാക്കാനാവശ്യപ്പെട്ട് എന്‍.എസ്.എസ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ഭരണഘടനാ തത്വത്തിനെതിരാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് നേരത്തേതന്നെ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം വേണ്ടതില്ലെന്ന് വിധിച്ചിട്ടുണ്ട്. സാമൂഹ്യ നീതിക്കായുള്ള ഭരണഘടനാ ടൂളാണ് സംവരണം. ഈഴവ സമുദായത്തിലെ ചിലര്‍ ഭൂവുടമകളായി എന്നതുകൊണ്ട് അവരുടെ സംവരണം എടുത്തു കളയണമെന്ന വാദം ബാലിശമാണ്. രാജ്യത്തെ എക്‌സിക്യൂട്ടീവ് അധികാര പദവിയില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ലാത്തിടത്തോളം പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണം നിലനിര്‍ത്തുക എന്നതാണ് സാമൂഹ്യ നീതി. സംവരണത്തെ ഇല്ലാതാക്കുക എന്നത് ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വംശീയ അജണ്ടയുടെ ഭാഗമാണ്. സംവരണ വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിന് ഭരണകൂടങ്ങളുടെയും ജുഡീഷ്യറിയുടെയും മേല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങളുണ്ടാക്കി സാമൂഹ്യ നീതി അട്ടിമറിക്കുക എന്നത് കാലങ്ങളായി എന്‍.എസ്.എസ് തുടരുന്ന രീതിയാണ്. ഇവര്‍ക്ക് മുന്നില്‍ വിനീത വിധേയരാകുന്ന മുന്നണികളുടെ കപട രാഷ്ട്രീയത്തെ സംവരണ വിഭാഗങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. സംവരണം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പിന്നാക്ക സമുദായങ്ങളും ജനാധിപത്യ മതേതര കക്ഷികളും ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757