keralanewspress release

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് റദ്ദാക്കിയത് സര്‍ക്കാര്‍-സ്വാശ്രയ ലോബി ഒത്തുകളിക്കേറ്റ തിരിച്ചടി – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കിയത് പിണറായി സര്‍ക്കാരും സ്വാശ്രയ ലോബിയും തമ്മിലെ ഒത്തുകളിക്കേറ്റ ശക്തമായ തിരിച്ചടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. നിയമവിരുദ്ധമായി കോഴ മാത്രം മാനദണ്ഡമാക്കി നടത്തിയ പ്രവേശനം സുപ്രിം കോടതി തടഞ്ഞതിനെ മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. 2016-17 വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 150ഉും കരുണ മെഡിക്കല്‍ കോളജില്‍ 30ഉം വിദ്യാര്‍ഥികളാണ് ചട്ടവിരുദ്ധമായി പ്രവേശനം നേടിയത്. ഇത് കണ്ടെത്തിയാണ് കോടതി പ്രവേശനം തടഞ്ഞത്. നിയമവിരുദ്ധമായി നടന്ന പ്രവേശനത്തെ സാധൂകരിക്കാനാണ് സര്‍ക്കാര്‍ തിരക്കിട്ട് ഓര്‍ഡിനന്‍സുമായി രംഗത്തു വന്നത്. പിണറായി സര്‍ക്കാര്‍ പണം മാത്രം പ്രവേശനത്തിന് മാനദണ്ഡമാക്കുന്ന സ്വാശ്രയ ലോബി അടക്കമുള്ള സകല മാഫിയകളുമായും ചങ്ങാത്തത്തിലാണ്. ഈ അവിഹിത കൂട്ടുകെട്ടിന്റെ മുഖംമൂടി അഴിയുന്നതാണ് കോടതി വിധി. വിദ്യാര്‍ഥികളുെട പേരില്‍ നിയമലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന വിധിയോടൊപ്പമുള്ള കോടതി പരാമര്‍ശം അര്‍ഹതയുണ്ടായിട്ടും പണമില്ലാത്തതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികളുടെ വികാരം കൂടിയാണ് പ്രതിഫലിപ്പിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757