keralanewspress release

പ്രളയക്കെടുതി: നഷ്ടം കണക്കാക്കല്‍ നിര്‍ത്തിവെക്കരുത് – വെല്‍ഫെയര്‍ പാര്‍ട്ടി

പ്രളയക്കെടുതിയില്‍പെട്ടവര്‍ക്ക് അടിയന്തിര സഹായം നല്‍കാനുള്ള കണക്കെടുപ്പ് നിര്‍ത്തിവെക്കരുതെന്നും മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതുവരെ കണക്കെടുപ്പ് തുടരണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണം. ഭാഗികമായി നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന തോമസ് ഐസക്കിന്റെ പ്രസ്താവന ലക്ഷക്കണക്കിന് ദുരിത ബാധിതരെ ആശങ്കാകുലരാക്കുന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് പരാജയപ്പെട്ടതുപോലെതന്നെ നഷ്ടം കണക്കെടുക്കുന്നതിലും സര്‍ക്കാര്‍ മെഷിനറി വലിയ വീഴ്ചയാണ് വരുത്തുന്നത്. കേരളം പുനര്‍നിര്‍മിക്കുമെന്ന നെടുങ്കല്‍ ഡയോലോഗല്ല ജനങ്ങളുടെ നഷ്ടം നികത്താനും പുനര്‍നിര്‍മാണത്തിനും ചടുലമായതും ഏകോപിച്ചുള്ളതുമായ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757