keralanewspress release

പി.കെ ശശിക്കെതിരായ ലൈഗികാരോപണം: വനിതാ കമ്മീഷന്‍ നിലപാട് പരിഹാസ്യം – വെല്‍ഫെയര്‍പാര്‍ട്ടി

തിരുവനന്തപുരം : സ്ത്രീപീഡനാരോപണം നേരിടുന്ന പി.കെ.ശശി എം.എല്‍.എക്കെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണിന്റെ നിലപാട് പരിഹാസ്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര. സി.പി.എമ്മില്‍ ഏതു രീതിയാലാണ് സ്തീപീഡന പരാതി കൈകാര്യം ചെയ്യുന്നതെന്ന് വിശദീകരിക്കലല്ല ജുഡീഷ്യല്‍ പദവിയുള്ള വനിതാ കമ്മീഷന്‍ ചെയ്യേണ്ടത്്. അധികാരം ഉപയോഗിച്ച് നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. പൊതുപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കുപോലും സുരക്ഷയില്ലാതായ സ്ഥിതിവിശേഷമാണ് കേരളത്തില്‍. സ്ത്രീകളുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കേണ്ട വനിതാ കമ്മീഷന്‍ സ്വാധീനങ്ങളില്‍ പരസ്യമായി വഴങ്ങി വിധേയത്വം പ്രകടിപ്പിക്കുമ്പോള്‍ എന്ത് സുരക്ഷയാണ് സ്ത്രീകള്‍ക്ക് ലഭ്യമാകുക. ഇങ്ങനെ നിലപാടെടുക്കുന്ന വനിതാ കമ്മീഷനെകൊണ്ട് വെറും പാഴ്ചെലവ് മാത്രമാണ് സംസ്ഥാനത്തിനുള്ളത് എന്നും ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757