keralanewspress release

നോട്ട് നിരോധത്തിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ് കാരമല്ലെന്നു തെളിഞ്ഞു – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നോട്ട് നിരോധം സാമ്പത്തിക പരിഷ്‌കാരമല്ലെന്നും സംഘ്പരിവാര്‍ സമഗ്രാധിപത്യത്തിനുള്ള ഗുഢ ശ്രമമായിരുന്നുവെന്നും തെളിയിക്കുന്നതാണ് റിസര്‍വ്വ ബാങ്ക് പുറത്തുവിട്ട കണക്കുകളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. നിരോധിച്ച നോട്ടുകളുടെ 99.3%തിരിച്ചുവന്നുവെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ആകെ പതിനായിരം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് ഇനി തിരികെ വരാനുള്ളത്. ഇത് മുഴുവനും കള്ളപ്പണമാണെന്നും പറയാനാവില്ല. 21000 കോടിരൂപയാണ് പുതിയ നോട്ടുകളുടെ അച്ചടിക്കു മാത്രം ചെലവഴിച്ചത്. ലക്ഷക്കണക്കിന് കോടിരുപയുടെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തിനുണ്ടായത്. നിരവധി തൊഴില്‍ ദിനങ്ങളും നഷ്ടമായി. കള്ളപ്പണ വേട്ടക്കെന്നു പറഞ്ഞുപറ്റിച്ച് നടത്തിയ നോട്ടു നിരോധം സാമ്പത്തികാടിയന്തിരാവസ്ഥയിലൂടെ രാഷ്ട്രീയ സമഗ്രാധിപത്യം നേടാനുള്ള സംഘ്പരിവാര്‍ ഗൂഢപദ്ധതിയായിരുന്നു. നോട്ടു നിരോധ ദിവസം തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി ഇത് പറഞ്ഞതാണ്. രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെയും കാര്‍ഷികമേഖലയെയും തകര്‍ക്കുകയും സംഘ്പരിവാര്‍ ഫണ്ടിംഗ് ഏജന്‍സികളായ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം വളരാനുള്ള വഴിതെളിക്കുകയുമായിരുന്നു നോട്ട് നിരോധം. ഈ കൊടുംപാതകത്തിന് രാജ്യത്തെ ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നും ബി.ജെ.പിയുടെ ശവപ്പെട്ടിയിലടിച്ച ആണിയായി നോട്ട് നിരോധം പരിവര്‍ത്തിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757