keralanewspress release

പ്രളയം: സംയുക്ത നിയമസഭാ സമിതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധസംഘം അന്വേഷിക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാധിച്ച പ്രളയത്തെ സംബന്ധിച്ച് സംയുക്ത നിയമസഭാ സമിതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. പ്രളയത്തിന്റെ ആഘാതം ഇത്ര ഭയാനകമായതിന്റെ കാരണങ്ങള്‍ കണ്ടെത്തണം. അണക്കെട്ടുകള്‍ മാനേജ് ചെയ്തത് സംബന്ധിച്ചും അന്വേഷണം വേണം. ഡിസാസ്റ്റര്‍ മനേജ്‌മെന്റിലെ പാളിച്ചകള്‍, മുന്‍കൂട്ടി ഇത്തരമൊരു ആഘാതം മനസ്സിലാക്കുന്നതില്‍ വന്ന വീഴ്ചകള്‍ എന്നിവയും അന്വേഷണ പരിധിയില്‍ ഉണ്ടാവണം. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടാക്കുന്ന പ്രതിസന്ധികള്‍ ലഘൂകരിക്കാനുള്ള മുന്‍കരുതലുകള്‍ക്ക് അതാവശ്യമാണ്. പുതിയ കേരളം നിര്‍മിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. പ്രളയാനന്തര കേരള നിര്‍മാണത്തിന് ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി തയ്യാറാക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം വിദഗ്ധരുമായും പരിസ്ഥിതി പ്രവര്‍ത്തകരുമായും ജനങ്ങളുമായും കൂടിയാലോചിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. പാരിസ്ഥിതിക ആഘാതങ്ങള്‍ പരിഗണിക്കാതെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പ്രളയം ഇത്രമേല്‍ ദുരന്തമാകാന്‍ ഇടവരുത്തി എന്നത് തര്‍ക്കമറ്റതാണ്. അതുകൊണ്ടുതന്നെ പുനര്‍നിര്‍മാണം പരമാവധി പരിസ്ഥിതി സൗഹാര്‍ദ്ദപരമാകണം. കേവലം ഉദ്യോഗസ്ഥ മേല്‍നേട്ടത്തില്‍ മാത്രം പദ്ധതികള്‍ നടപ്പാക്കിയാല്‍ അതാവില്ല. ഇനിയും ഇതുപോലൊരു ദുരന്തം താങ്ങാനുള്ള ശേഷി കേരളത്തിനില്ല. രക്ഷാപ്രവര്‍ത്തനം പോലെതന്നെ പരമപ്രധാനമാണ് പുനര്‍നിര്‍മാണത്തില്‍ സ്വീകരിക്കേണ്ട സമീപനവും. പിണറായി സര്‍ക്കാര്‍ അതനുസരിച്ച് ഉയര്‍ന്ന നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757