keralanewspravasi

സര്‍ട്ടിഫിക്കറ്റ് തുല്യതാ പ്രശ്‌നം; പ്രവാസി വെല്‍ഫെയര്‍ ഫോറം നേതാക്കള്‍ ഗവര്‍ണരെ സന്ദര്‍ശിച്ചു.

പ്രവാസി അധ്യാപകരെ തൊഴില്‍ രഹിതരാക്കുന്ന സര്‍ട്ടിഫിക്കറ്റ് തുല്യതാ പ്രശ്‌നം പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം – പ്രവാസി വെല്‍ഫെയര്‍ ഫോറം നേതാക്കള്‍ ഗവര്‍ണരെ സന്ദര്‍ശിച്ചു.

തിരുവനന്തപുരം : യു.എ.ഇ യില്‍ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് തുല്യതാ പ്രശ്നം പരിഹരിക്കാന്‍ കേരള സര്‍ക്കാരും യൂണിവേഴ്സിറ്റികളും ഇടപെടമമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് വെല്‍ഫെയര്‍ ഫോറം പ്രതിനിധികള്‍ കേരള ഗര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ ലഭിച്ച ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുതിയ യു.എ.ഇ നിമമനുസരിച്ച് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നത്. കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ റെഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളും തമ്മില്‍ സിലബസിലോ പരീക്ഷയിലോ യാതൊരു വ്യത്യാസവുമില്ല. സര്‍ട്ടിഫിക്കറ്റില്‍ മോഡ് ഓഫ് സ്റ്റഡി പ്രൈവറ്റ് എന്ന് രേഖപ്പെടുത്തുന്നതിനാലാണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭി്ക്കാതെ പോകുന്നത്. ഇത് പരിഹരിക്കാതിരുന്നാല്‍ യു.എ.ഇയില്‍ ജോലി ചെയ്യുന്ന ആയിരത്തിലധികം അധ്യാപകര്‍ക്ക് സെപ്തംബര്‍ 30 കഴിയുന്നതോടെ തൊഴില്‍ നഷ്ടപ്പെടും. മറ്റ് തൊഴില്‍ മേഖലകളിലും വൈകാതെ ഈ നിയമം നടപ്പാക്കും.

സൗദി അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഇത്തരം നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. കേരള സര്‍ക്കാര്‍ മുന്‍കൈയില്‍ ഈ വിഷയം പിരഹരിക്കുന്നതിന് ഒരു പ്രതിനിധി സംഘം യു.എ.ഇ മിനസ്ട്രിയെ വിഷയം ബോധ്യപ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം ആവശ്യപ്പെടുന്നു. ഈ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടാമെന്ന് ഗവര്‍ണര്‍ പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, കേരള, എം.ജി, കണ്ണര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി വെസ് ചാന്‍സലര്‍മാര്‍ എന്നിവര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രതിനിധി സംഘം നിവേദനം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ, പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ഫോറം ജനറല്‍ സെക്രട്ടറി ഹസനുല്‍ ബന്ന, സിറാജുദ്ദീന്‍ ഷമീം എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757