keralanewspress release

മന്ത്രിസഭാ വികസനം ജനങ്ങള്‍ക്കുമേല്‍ കെട്ടിവെക്കുന്ന അധികഭാരം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ഇ.പി ജയരാജനെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാനുള്ള ഇടതുമുന്നണിയുടെ തീരുമാനം അനാവശ്യവും കേരളജനതക്കുമേല്‍ അധികഭാരം കെട്ടിവെക്കുന്നതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പുതുതായി ഒരു മന്ത്രിയെയും ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പിനെയും പുതുതായി വെക്കേണ്ട എന്ത് സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അഴിമതി ആരോപണത്തില്‍ രാജിവെച്ച ജയരാജനെ തിരികെ കൊണ്ടു വരണമെന്ന് നിര്‍ബന്ധമെങ്കില്‍ ഒരു മന്ത്രിയെ രാജിവെപ്പിച്ചാല്‍ മതിയാകും. രണ്ട് ക്യാബിനറ്റ് പദവികള്‍ കൂടി വരുന്നതോടെ 70 ലധികം പേഴ്സണല്‍ സ്റ്റാഫുകളെ നിയമിക്കും. രണ്ട് മന്ദിരങ്ങളും ഓഫീസും വാഹനങ്ങള്‍ക്കും കൂടി വേണ്ടി വരുന്ന അധിക ചെലവ് വേറെ. കടുത്ത പ്രകൃതിക്ഷോഭം സമ്പദ് വ്യവസ്ഥ തകര്‍ത്ത സാഹചര്യത്തില്‍ കത്തുന്ന പുരയുടെ തീയണക്കുന്നതിന് പകരം കഴുക്കോലൂരിയെടുക്കുകയാണ് പിണറായിയും കൂട്ടരും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ കൂടുകയും വകുപ്പുകളെ വിഭജിക്കുകയും ചെയ്തപ്പോള്‍ പരിഹസിച്ചവരാണ് അതിലും അപഹാസ്യമായ നടപടിയുമായി വരുന്നത്. അനാവശ്യ മന്ത്രിസഭാ വികസനത്തില്‍ നിന്ന് ഇടതുമുന്നണി പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757