keralanews

കുട്ടനാട്ടിലെ ദുരന്ത ബാധിതർക്ക് ആശ്വാസമായി വെൽഫെയർപാർട്ടിയുടെ സഹായഹസ്തം

ആലപ്പുഴ: കൂട്ടനാട്ടിലെ ദുരന്തബാധിതർക്ക് ഭക്ഷണവും വിഭവങ്ങളും വീട്ടുപകരണവും എത്തിച്ച് വെൽഫെയർപാർട്ടിയുടെ സഹായ ഹസ്തം . ഇപ്പോഴും വെള്ളക്കെട്ട് ഒഴിയാതെ തീരാദുരിതത്തിൽ കഴിയുന്ന കുട്ടനാട്ടിലെ കുടുംബങ്ങൾക്കാണ് ഉച്ചഭക്ഷണവും ഒരുമാസത്തെ ഭക്ഷണ വിഭവങ്ങളും കസേരകളും പ്രദേശത്തെത്തി വിതരണം ചെയ്തത്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദിവസങ്ങളായി കുട്ടനാടിന്റെ വിവിധ മേഖലകളിൽ തുടരുകയാണ്. സർക്കാരിന്റെ പരിമിതമായ സഹായം മാത്രം എത്തുന്ന , സന്നദ്ധ പ്രവർത്തകരുടെ ശ്രദ്ധപതിയാത്ത പ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തിയാണ് പാർട്ടി സഹായങ്ങൾ എത്തിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അറുപതിൽ ചിറ കോളനിയിലെ ഭക്ഷണ വിഭവങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹക്കീം ഗൃഹോപകരണങ്ങളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻ സി. മാവേലിക്കര, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്‌ എം.എച്ച്. ഉവൈസ്, ജില്ലാ ട്രഷറർ നൗഷാദ് പടിപ്പുരക്കൽ ,ജില്ലാ സെക്രട്ടറിമാരായ സബീർഖാൻ , സലീന നിസാർ, എഫ്.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ബീന നാസർ എന്നിവർ പങ്കെടുത്തു. നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757