keralanewspravasipress release

പ്രവാസി ഇന്ത്യക്കാരുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് വിഷയം ; സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി ബിരുദധാരികളായ പ്രവാസി ഇന്ത്യക്കാരുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് വിഷയം പരിഹരിക്കാന്‍ കേരള സര്‍ക്കാറും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അടിയന്തിരമായി ഇടപെടണെമന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

പ്രൈവറ്റ് മോഡിലൂടെ ബിരുദ-ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നവരുടെ ജനുവിനെസ്സ് സര്‍ട്ടിഫിക്കറ്റില്‍ മോഡ് ഓഫ് സ്റ്റഡി രേഖപ്പെടുത്തെണ്ടിടത്ത് പ്രെവറ്റ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ അത്തരത്തിലുള്ളവര്‍ക്ക് പുതിയ നിയപ്രകാരം യു.എ.ഇ മന്ത്രാലയത്തില്‍ നിന്ന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുമൂലം യോഗ്യതയുള്ള ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടത്തിനിടയാകും. കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ നല്‍കുന്ന പ്രൈവറ്റ് റെഗുലര്‍ ഡിഗ്രികള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നു മാത്രമല്ല രണ്ടും ഒരേ സ്‌കീമും ഒരേ സിലബസുമാണ്. റഗുലര്‍ കോളേജുകളില്‍ ആവശ്യത്തിന് സീറ്റില്ലാത്തതുമൂലമാണ് പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി നിരവധിപേര്‍ക്ക് ബിരുദം നേടേണ്ടി വരുന്നത്. യു.എ.ഇ മന്ത്രാലയത്തെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് തയ്യാറാകണം. കേരളത്തില്‍ നിന്നുള്ള പ്രവാസികളെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പ്രവാസി വകുപ്പ് ഇതില്‍ ഗൗരവമായി ഇടപെടണം ആവശ്യമെങ്കില്‍ പ്രതിനിധി സംഘത്തെ യു.എ.ഇയിലേക്കയച്ച് വസ്തുത ബോധ്യപ്പെടുത്തണം. ഭാവിയില്‍ ഈ പ്രശ്നം പരിഹരിക്കാനുള്ള നിയമ നിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757