keralanewspress release

നാല്‍പത് ലക്ഷം പേരെ പൗരത്വത്തില്‍നിന്ന് പുറത്താക്കിയത് ബി.ജെ.പി സര്‍ക്കാറിന്റെ വംശീയ വൈര്യം വെളിപ്പെടുത്തുന്നു- ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: അസം പൗരത്വ രജിസ്റ്ററില്‍നിന്ന് 40 ലക്ഷം അസം സ്വദേശികളെ ഒഴിവാക്കിയത് വഴി ബി.ജെ.പി അവരുടെ പച്ചയായ വംശീയ അജണ്ട നടപ്പിലാക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. തങ്ങള്‍ക്ക് വിരോധമുള്ള ജനവിഭാഗത്തെ ദേശത്തിന് പുറത്താക്കുകയും രാജ്യത്തിനകത്ത് അവരെ അരക്ഷിതരാക്കുകയുമാണ് ഇതുവഴി അവരുദ്ദേശിക്കുന്നത്. സംഘ്പരിവാര്‍ ഇനിയും അധികാരത്തില്‍ തുടര്‍ന്നാല്‍ രാജ്യത്തിന്റെ സ്ഥിതി ഭയാനകമാകും എന്നതിന്റെ വ്യക്തമായ സൂചനയാണിത്. അതീവ ഗൗരവമേറിയ ആഭ്യന്തര പ്രതിസന്ധി രാജ്യത്ത് സൃഷ്ടിക്കാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നത്. ഭിന്നിപ്പിക്കല്‍ മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ സഹോദരന്റെ കുടുംബമടക്കം ഈ രാജ്യത്ത് ജനിച്ച് ജീവിച്ച ലക്ഷക്കണക്കിന് ആളുകളാണ് ഒറ്റ ദിവസം കൊണ്ട് പൗരന്‍മാരല്ലാതാകുന്നത്. ഗുരുതരമായ ഭവിഷ്യത്തുകള്‍ രാജ്യം അനുഭവിക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ സംഘ്പരിവാറിന്റെ വംശീയതയിലധിഷ്്ഠിതമായ വിഭജിക്കല്‍ തന്ത്രത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കണം. രാജ്യത്തെ വംശീയമായി ചേരിതിരിപ്പിക്കുന്ന നീക്കത്തില്‍ നിന്ന് പിന്‍മാാറി എത്രയും പെട്ടെന്ന് സര്‍ക്കാര്‍ തെറ്റു തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757