keralanewspress release

മൂന്നാര്‍ ട്രൈബ്യൂണല്‍ അവസാനിപ്പിക്കുന്നത് കയ്യേറ്റക്കാരെ സഹായിക്കാന്‍ – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ 16 വില്ലേജുകളിലെ ഭൂമി കയ്യേറ്റമടക്കമുള്ള പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാന്‍ നിയമം മൂലം നിലവില്‍ വന്ന മൂന്നാര്‍ ട്രൈബ്യൂണല്‍ അവസാനിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം കയ്യേറ്റക്കാരെ സഹായിക്കാനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആരോപിച്ചു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ട്രൈബ്യൂണല്‍ 40 ലധികം കേസുകളില്‍ തീര്‍പ്പാക്കിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഭൂമാഫിയകളുടെ സുവര്‍ണ കാലഘട്ടമാണ്. സകല ഭൂ-പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും മാഫിയകളുടെ സൗകര്യത്തിനായി മാറ്റിത്തിരുത്തുകയാണ്. ഏറെ സങ്കീര്‍ണ ഭൂപ്രശ്‌നങ്ങളുള്ള മൂന്നാറില്‍ ഭൂസംബന്ധമായ കേസുകളില്‍ കോടതി തീര്‍പ്പാക്കല്‍ പതിറ്റാണ്ടുകള്‍ വൈകും എന്നതിനാല്‍ തന്നെ പ്രത്യേക ട്രൈബ്യൂണലിന് പ്രാധാന്യമുണ്ട്. അതാണ് പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. കയ്യേറ്റ ഭൂമികള്‍ ഒഴിപ്പിക്കുന്നതിന് പകരം അവരുടെ തോളില്‍ കൈയിട്ടു നടക്കുകയാണ് സര്‍ക്കാര്‍. രാജമാണിക്യം റിപ്പോര്‍ട്ടടക്കം തള്ളിക്കളഞ്ഞ പ്രതിലോമപരമായ നിലപാട് തന്നെയാണ് ഇടതു സര്‍ക്കാര്‍ ഇക്കാര്യത്തിലും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757