keralanews

വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ഫ്രറ്റേണിറ്റിയുടെയും പ്രവര്‍ത്തകരുടെ വീട്ടിലെ അന്യായ റെയ്ഡിനെതിരെ പാലക്കാട് എസ്.പി ഓഫീസിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച്

പാലക്കാട്: അഭിമന്യൂ വധക്കേസ് അന്വേഷണത്തിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ഫ്രറ്റേണിറ്റിയുടെയും പ്രവര്‍ത്തകരുടെ വീട്ടില്‍ അന്യായ റെയ്ഡ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അന്വേഷണത്തിന്റെ പേരില്‍ പൊലീസ് വേട്ടയാടുകയാണെന്നും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. എസ്.ഡി.പി.ഐയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും കൂട്ടിക്കെട്ടി സമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനാണ് സംഭവവുമായി ബന്ധമില്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടിയേയും ഫ്രറ്റേണിറ്റിയേയും ഇതുമായി ബന്ധിപ്പിക്കാനുള്ള പോലീസ് വ്യഗ്രതക്ക് പിന്നില്‍.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു.
ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.സി. നാസര്‍, സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട്, ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, ലുക്മാനുല്‍ ഹക്കീം തുടങ്ങിയവര്‍ സംബന്ധിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757