press release

മാധ്യമ പ്രവര്‍ത്തകന്‍ വേണുവിനെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

കേരളത്തിലെ മുതിര്‍ന്ന ദൃശ്യ-മാധ്യമ പ്രവര്‍ത്തകനായ വേണുവിനെതിരെ മതസ്പര്‍ദ്ധവളര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് കൊല്ലം അസി.കമ്മീഷണറെടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന മൗലികാവകാശമാണ്. ഇടതുസര്‍ക്കാര്‍ അഭിപ്രായങ്ങളെ ഭയക്കുന്നു എന്നതിന്റെ തെളിവാണ് വേണുവിനെതിരെ കേസെടുത്തത്. അതിലുപരി മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റവുമാണ്. അഭിപ്രായങ്ങളെ അസഹിഷ്ണുതയോടെ കാണുന്നത് ഫാഷിസ്റ്റ് പ്രവണതയാണ്. കേരളത്തിലെ ജനാധിപത്യ ഭരണകൂടത്തിന് അത് ഭൂഷണമല്ല. വേണുവിനെതിരെയുള്ള കള്ളക്കേസ് പിന്‍വലിച്ച് ഭരണഘടനാ മൂല്യങ്ങളെ ഇടതു സര്‍ക്കാര്‍ മാനിക്കണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757