press release

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇടത്തരം-വലിയ വിമാനങ്ങളുടെ സര്‍വീസ് അടിയന്തിരമായി പുനരാരംഭിക്കണം- ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഇടത്തരം വലിയ-വിമാനങ്ങളുടെ സര്‍വീസ് അടിയന്തിരമായി പുനരാരംഭിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ട് അതോറിറ്റി-ഡി.ജി.സി.എ സംയുക്ത പരിശോധക സംഘം തയ്യാറാക്കിയ സാധ്യത റിപ്പോര്‍ട്ടിലും സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഇടത്തരം –വലിയ വിമാനങ്ങള്‍ സര്‍വീസിന് അനുയോജ്യമാണെന്ന് അസന്നിഗ്ദമായി വ്യക്തമാക്കുന്നു. അതനുസരിച്ച് കരിപ്പൂര്‍-ജിദ്ദ നേരിട്ടുള്ള സര്‍വീസിന് അനുമതി നല്‍കിക്കൊണ്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഉടന്‍തന്നെ ഉത്തരവ് നല്‍കണം.

കോഡ്-ഇ യില്‍ പെട്ട ബി777-200, ഇ.ആര്‍.ബി777-200 എല്‍.ആര്‍, ഏ330-300, ഏ330-300ആര്‍, ബി77-300ഇആര്‍, ബി787-800 തുടങ്ങിയ ഇടത്തരം വിമാനങ്ങളുടെ സര്‍വീസിന് കരിപ്പൂര്‍ അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയ എയര്‍ലൈന്‍ കമ്പനിയുടെ റിപ്പോര്‍ട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് നല്‍കാതെ പൂഴ്ത്തിവച്ച എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി അന്വേഷിക്കണം. കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ ഗൗരവമായ ഇടപെടല്‍ നടത്തണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ പുലര്‍ത്തുന്ന നിസംഗത അപലപനീയമാണ്.
കേരളത്തിലെ വലിയ വിഭാഗം പ്രവാസികളുടെ യാത്ര സൗകര്യത്തിന് തടയിട്ട് സ്വകാര്യ എയര്‍പോര്‍ട്ട് ലോബിയുടെ പിണിയാളുകളായി ജനപ്രതിനിധികള്‍ മാറരുത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഇടത്തരം വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ പ്രക്ഷോഭങ്ങളുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757