keralanews

റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ പ്രസ്താവനകളും വാഗ്ദാനങ്ങളുമല്ല, വേണ്ടത് നടപടിയാണ് – വെല്‍ഫെയര്‍ പാര്‍ട്ടി

ചാവക്കാട് : തകര്‍ന്നു കിടക്കുന്ന റോഡുകള്‍ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ചാവക്കാട് മുന്‍സിപ്പല്‍ കമ്മിറ്റിയും ഒരുമനയൂര്‍ പാഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി എം.എല്‍.എ ഒഫീസിലേക്ക് മാര്‍ച്ച് നടത്തി. തങ്ങള്‍പടിയില്‍നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചാവക്കാട് എം.എല്‍.എ ഒഫീസിനു സമീപം പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ കുഞ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുന്‍സിപ്പല്‍ പ്രസിഡന്റ് പി കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എസ് നവാസ്, ണ്‍മുഖന്‍ വൈദ്യര്‍, ഒരുമനയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍, സരസ്വതി ശങ്കരമംഗലത്ത്, ശിഹാബ് കെ.വി, ഹംസ ഗുരുവായുര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757