keralanews

യോജിക്കാന്‍ ഫാഷിസ്റ്റ് ഭീഷണിയെന്ന ഒരൊറ്റ കാരണം മാത്രം മതി – ടി.ഡി രാമകൃഷ്ണന്‍

കുന്ദംകുളം: മനുഷ്യത്വത്തിന് ഇടിവു സംഭവിക്കുന്ന ഈ കെട്ട കാലത്ത് തര്‍ക്കിക്കാന്‍ നമുക്ക് പല കാരണങ്ങളുണ്ടെന്നും എന്നാല്‍, യോജിക്കാന്‍ ഫാഷിസ്റ്റ് ഭീഷണിയെന്ന ഒരൊറ്റ കാരണം മാത്രംമതി എന്നും സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ രണ്ടാമത് ഇ.എ.കെ ബാവ സ്മാരക പുരസ്‌കാര ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയത അതിന്റെ ഹിംസാത്മകതയിലേക്ക് കടന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ അതിശക്തമായൊരു പ്രതിരോധം ഇന്ത്യയില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. നിലപാടുകളും അഭിപ്രായങ്ങളും എത്ര വ്യത്യസ്തമാണെങ്കിലും നാം നമ്മുടെ മണ്ണില്‍ ഒരു തുള്ളി ചോരപോലും വീഴാന്‍ അനുവദിക്കരുതെന്നും ടി.ഡി രാമകൃഷഷ്ണന്‍ പറഞ്ഞു.


ഫാഷിസത്തെ കൃയാത്മകമായി നേരിടുന്നതില്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കാലിടറുന്നുവെന്ന് പുരസ്‌കാര സമര്‍പണം നടത്തിക്കൊണ്ട് സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം.കെ അസ്ലം പറഞ്ഞു. നവോത്ഥാനത്തിന്റെ വീണ്ടെടുപ്പിലൂടെ മാത്രമെ ഫാഷിസത്തെ നേരിടാന്‍ സാധിക്കുകയുള്ളൂ. നവോത്ഥാന തുടര്‍ച്ചയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയിലുടെ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. ആതുര ശുശ്രൂഷ രംഗത്തെ നാല് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഡോ. നഫീസക്ക് പുരസ്‌കാരം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പി.എ ബദറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുലൈഖ അബ്ദുള്‍ അസീസ് ഡോ. നഫീസ ഉസ്മാനെ ഷാളണിയിച്ച് ആദരിച്ചു. കരീം പന്നിത്തടം, ഡോ. ഷാനിജ, അലി ചെരുവില്‍, ശംസുദ്ദീന്‍ പന്നിത്തടം, ഷെബീര്‍ അഹ്‌സന്‍, നിഹാസ് വടുതല, എന്നിവര്‍ സംസാരിച്ചു .ഡോ. നഫീസ ഉസ്മാന്‍ മറുപടി പ്രസംഗം നടത്തി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757