press release

കാമ്പസുകളെ കൊലക്കളമാക്കുന്നത് തടയണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: എറണാകുളം മഹാരാജാസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമാണെന്നും കാമ്പസുകളെ കൊലക്കളമാക്കുന്നത് തടയണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വിദ്യാര്‍ഥികളെ രാഷ്ട്രീയമായും സാമൂഹ്യമായും സംഘടിതരാക്കാന്‍ ശ്രമിക്കേണ്ട വിദ്യാര്‍ഥി സംഘടനകളും അവരെ നിയന്ത്രിക്കുന്ന മാതൃസംഘടനകളും കാമ്പസിനുള്ളില്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ആശങ്കാജനകമാണ്. മഹാരാജാസ് വിദ്യാര്‍ഥിയുടെ കൊലയില്‍ വിദ്യാര്‍ഥികളല്ലാത്തവരും പങ്കുവഹിച്ചു എന്നത് ഈ ആശങ്കയെ പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്നു. തങ്ങളുടെതല്ലാത്ത ശബ്ദങ്ങളെ അടിച്ചും കൊന്നുമാണ് നേരിടേണ്ടത് എന്ന് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന രാഷ്ട്രീയാശയങ്ങള്‍ അപകടകരമാണ്. കേരളത്തിലെ കാമ്പസുകളില്‍ അടുത്തകാലത്തായി ഉയര്‍ന്നുവന്ന നവജനാധിപത്യ മുന്നേറ്റങ്ങളെ വഴിമുടക്കാനാണ് ഇത്തരം കൊലപാതകങ്ങള്‍ വഴി തെളിക്കുക. അഭിമന്യുവിന്റെ കൊലയാളികളെയും കൊലയിലെ ഗൂഢാലോചകരെയും അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757