keralanews

‘ജനപക്ഷം’ മാസികയുടെ പ്രചാരണത്തിന് തുടക്കമായി.

വെല്‍ഫെയര്‍ പാര്‍ട്ടി മുഖപത്രമായ സംസ്ഥാനതല ഉദ്ഘാടനം സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖില്‍നിന്ന് വരിചേര്‍ന്നുകൊണ്ട് തിരുവനന്തപുരത്ത് നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര, സംസ്ഥാന കമ്മിറ്റി അംഗം ടി.എ ഫായിസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജൂലൈ ഒന്നുമുതല്‍ പതിനഞ്ചുവരെ നടക്കുന്ന പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനങ്ങള്‍ കണ്ണൂരില്‍ തുറമുഖ വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍, പാലക്കാട്-സാഹിത്യകാരന്‍ ഇയ്യങ്കോട് ശ്രീധരന്‍, മലപ്പുറം-കേരള സ്റ്റേറ്റ് മൈനോരിറ്റി ഡവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ.എ.പി.അബ്ദുല്‍ വഹാബ്, കോഴിക്കോട്-സാമൂഹ്യ പ്രവര്‍ത്തക അഡ്വ. ആനന്ദ കനകം, വയനാട്-കല്‍പ്പറ്റ നഗരസഭ വൈ. ചെയര്‍മാന്‍ ശ്രീ ആര്‍. രാധാകൃഷ്ണന്‍, കാസര്‍കോഡ്-എഴുത്തുകാരന്‍ ഇബ്റാഹിം ബേവിഞ്ച, തിരുവനന്തപുരം-സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ദേശീയ സെക്രട്ടറി ടി. പീറ്റര്‍, ഇടുക്കി-ശബരി റെയില്‍വേ സംരക്ഷണ സമിതി ചെയര്‍മാന്‍ ഒ.എസ്.സമദ്, ആലപ്പുഴ-ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും, ആലപ്പുഴ എസ്.ഡി.കോളേജ് മലയാള വിഭാഗം മുന്‍ മേധാവിയുമായ ഡോ. നെടുമുടി ഹരികുമാര്‍, തൃശൂര്‍-സാമൂഹിക പ്രവര്‍ത്തക ഷീബ അമീര്‍, എറണാകുളം-സാഹിത്യകാരന്‍ ഹംസക്കോയ, കോട്ടയം-സാഹിത്യകാരന്‍ എം.ആര്‍ രേണുകുമാര്‍ തുടങ്ങിയവര്‍ നിര്‍വഹിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757