press release

അമ്മയില്‍ കുറ്റാരോപിതനെ തിരിച്ചെടുത്ത നടപടി; ഇടതുപക്ഷം മറുപടിപറയണം- വെല്‍ഫെയര്‍ പാര്‍ട്ടി

മലയാള ചലച്ചിത്ര സംഘടനയായ അമ്മയില്‍ കുറ്റാരോപിതനായ നടനെ തിരിച്ചെടുത്ത നടപടിയില്‍ ഇടതുപക്ഷം മറുപടി പറയണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഒരു ഇടതുപക്ഷ എംപിയും രണ്ട് എം.എല്‍.എ മാരും അമ്മയുടെ ഉന്നത നേതൃസ്ഥാനങ്ങളിലുള്ളവരാണ്. അമ്മയില്‍ അംഗമായ ചലച്ചിത്ര നടിയെ പീഢിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്ന നീചമായ കുറ്റമാണ് ദിലീപ് എന്ന നടനെതിരെയുള്ളത്. കോടതിയില്‍ ഇപ്പോഴും വിചാരണയിലിരിക്കെ അമ്മ പോലെ പകുതിയിലധികം സ്ത്രീകളുള്ള സംഘടനയില്‍ ദിലീപിനെ തിരെച്ചെടുത്ത് ആ താരത്തിന്റെ സ്വാധീനത്തിന്റെ ഫലമാണ്. സഹപ്രവര്‍ത്തക്ക്കുനേരെ നടന്ന ക്രൂരമായ ആക്രണത്തിലെ കുറ്റാരോപിതനെ തിരിച്ചെടുക്കുക വഴി തികഞ്ഞ സ്ത്രീവിരുദ്ധതയാണ് അമ്മ എന്ന താരസംഘടന പ്രകടിപ്പിച്ചിരിക്കുന്നത്. മൂന്ന് ഇടതുപക്ഷ ജനപ്രതിനിധികളും ഇതിന് കൂട്ടു നിന്നു എന്നത് ഭരണകൂടത്തോടും സര്‍ക്കാരിനോടുമുള്ള പ്രതിക്ഷ പോലും ആക്രമണത്തിന് വിധേയരാക്കപ്പെട്ടവര്‍ക്കു നഷ്ടപ്പെടുത്തുന്നതാണ്. സ്ത്രീവിരുദ്ധതയുടെയും പണാധിപത്യത്തിന്റെയും ഹുങ്കിനു മുന്നില്‍ മുട്ടുമടക്കുന്ന അമ്മയും ഇടതു ജനപ്രതിനിധികളും കേരളീയ പോതുസമൂഹത്തിന് തന്നെ അപമാനമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757