press release

ഭഷ്യസുരക്ഷക്ക് നടപടികൾ  ശക്തമാക്കണം -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : കേരളത്തിൽ വിതരണം ചെയ്യുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ അടക്കമുള്ള മാരകമായ വിഷം ചേർക്കുന്നതായി കണ്ടെത്തിയ സ്ഥിതിക്ക് ഭഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ശക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഇക്കാര്യത്തിൽ ഭഷ്യസുരക്ഷാ വകുപ്പ് കൈക്കൊള്ളുന്ന നടപടികൾ സ്വാഗതാർഹമാണ്.
ശക്തമായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കണം. മുൻകാലങ്ങളിൽ സമാന അവസരങ്ങളിൽ ഉദ്യോഗസ്ഥരെ പുകച്ച് ചാടിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇക്കുറി അത് ആവർത്തിക്കാൻ പാടില്ല. കേരളത്തിലേക്കെത്തുന്ന പച്ചക്കറികളിലും മറ്റ് ഭഷ്യ വസ്തുക്കളിലും രാസവസ്തുക്കളും വിഷപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇതും പരിശോധിക്കപ്പെടണം. തദ്ദേശീയ ഉത്പന്നങ്ങളും കേരള തീരത്തുനിന്നുള്ള മത്സ്യത്തിനും വിപണിയിൽ കൂടുതൽ പ്രോത്സാഹനം നൽകണം. അവയും സുരക്ഷിതമെന്നുറപ്പു വരുത്താനുള്ള നടപടികൾ ഭഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും ഒരുക്കണം. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമൊരുക്കുകയും ഈ രംഗത്തെ അഴിമതികൾ തടയുകയും ചെയ്യാനും സർക്കാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757