press release

ശ്രീജ നെയ്യാറ്റിൻകരക്ക് നേരെയുള്ള സൈബർ ആക്രമണം കുറ്റക്കാരനെതിരെ നിർഭയ നിയമം ചുമത്തി അറസ്റ്റ് ചെയ്യണം വെൽഫെയർ പാർട്ടി

തിരുവനന്തപുരം : വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റും പൊതു പ്രവർത്തകയുമായ ശ്രീജ നെയ്യാറ്റിൻകരക്കുനേരെ ഫേസ്ബുക്കിലൂടെ അശ്ലീല പ്രയോഗങ്ങൾ നടത്തി സൈബർ ആക്രമണം നടത്തിയ പ്രൊഫൈൽ കൈകാര്യം ചെയ്യുന്ന വ്യക്തിക്കെതിരെ നിർഭയ നിയമം ചുമത്തി അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണെമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

പൊതു പ്രവർത്തനം നടത്തുന്ന സ്ത്രീകളെ വ്യക്തിഹത്യയും അശ്ലീലവും പറഞ്ഞ് നിർവീര്യമാക്കാമെന്നു വിചാരിക്കുന്ന ക്രിമിനലുകളാണ് ഇത്തരം സൈബർ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നത്.
നിധിൻ പാലിലാണ്ടി പീടിക(പാനൂർക്കാരൻ) എന്ന് ഫേസ്ബുക്ക് പ്രൊഫൈലിൽ പേര് നൽകിയ വ്യക്തിയാണ് നികൃഷ്ടമായ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ഈ പ്രൊഫൈൽ പരിശോധിച്ചപ്പോൾ ഒരു ഇടപതുപക്ഷ പ്രവർത്തകന്റെ പ്രൊഫൈലാണെന്നാണ് ബോധ്യപ്പെടുന്നത്. ഒരു പക്ഷേ, ഭരണ സ്വാധീനത്തിന്റെ തണലിലായിരിക്കാം ഇത്തരം നീചവൃത്തികൾ ചെയ്യാൻ ഇത്തരക്കാർ തയ്യാറാവുന്നത്. ഇത് മുളയിലേ നുള്ളിക്കളയേണ്ട പ്രവണതയാണ്. കർശനമായ നിയമ നടപടികൾ സ്വീകരിച്ച് ഇയാൾക്കെതിരെ കേസെടുത്ത് നിയമ വിചാരണക്ക് വിധേയമാക്കാനായില്ലെങ്കിൽ വെൽഫെയർ പാർട്ടി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757