press release

പോലീസ് ഉന്നത ഉദ്യോഗസ്ഥ പീഢനം :  ജുഡീഷ്യൽ അന്വേഷണം വേണം  -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : കൊളോണിയൽ പോലീസ് സംവിധാനത്തെക്കാൾ ലജ്ജാകരമായ രീതിയിൽ ഉന്നത ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരെ അടിമപ്പണി ചെയ്യിപ്പിക്കുന്ന രീതി കേരള പോലീസിൽ തുടരുന്നത് സംബന്ധിച്ച് ജുഡീഷ്യൻ കമ്മീഷനെ നിയമിച്ച് അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കീഴുദ്യോഗസ്ഥനെ വീട്ടു ജോലിയെടുപ്പിച്ച എ.ഡി.ജി.പി സുദേഷ് കുമാറിനെയും പോലീസ് ഡ്രൈവറെ മാരകമായി മർദ്ദിച്ച മകളെയും ഇനിയും ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്യാത്തത് അപലപനീയമാണ്. 

കീഴുദ്യോഗസ്ഥരെക്കൊണ്ട് ദാസ്യപ്പണിയെടുപ്പിക്കൽ പോലീസ് സേനയിൽ നിത്യ സംഭവമാണെന്ന ആരോപണത്തെ ശരിവെയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ. ഇത്തരം നീചവൃത്തികളെ വേരോടെ നീക്കാൻ പോലീസിൽ ശക്തമായ ശുദ്ധീകരണ പ്രക്രിയ ആവശ്യമാണ്. സമാനമായ സംഭവങ്ങളിൽ വകുപ്പു തല അന്വേഷണം വെറും പ്രഹസനം മാത്രമാണ്. പോലീസിതര ഏജൻസിയാണ് അന്വേഷിക്കേണ്ടത്. അതിനാൽ ഹൈക്കോടതി ജഡ്ജി റാങ്കിലുള്ള ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ഇത്തരം സംഭവങ്ങളെ സംബന്ധിച്ച് വിപുലമായ അന്വേഷണം ആവശ്യമാണ്. സിവിൽ പോലീസ് ഓഫീസർമാർ മുതലുള്ള പോലീസ് സേനയിലെ എല്ലാ തലങ്ങളിലേയും ഉദ്യോഗസ്ഥർക്ക് ആത്മാഭിമാനത്തോടെ നിയമപാലനം സാദ്ധ്യമാകണമെങ്കിൽ മേലുദ്യോഗസ്ഥരുടെ ആജ്ഞയനുസരിച്ച് ചെയ്യേണ്ടിവരുന്ന നിർബന്ധിത വിടുപണി അവസാനിപ്പിക്കണമെന്നും കേരള ആഭ്യന്തര വകുപ്പ് അതിനുള്ള അവസരം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757