keralanews

പ്രകൃതി ദുരന്തങ്ങള്‍ തടയാന്‍ മുന്‍ കരുതലിന് സര്‍ക്കാര്‍ പ്രാമുഖ്യ നല്‍കണം – ഹമീദ് വാണിയമ്പലം

കോഴിക്കോട് : പ്രകൃതി ക്ഷോഭം മുലമുള്ള ദുരന്തങ്ങള്‍ തടയാനുള്ള മുന്‍ കരുതലുകള്‍ക്ക് സര്‍ക്കാരുകള്‍ പ്രാമുഖ്യം നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഉരുള്‍പൊട്ടലും പ്രകൃക്ഷോഭവും മൂലം ദുരന്തമുണ്ടായ കട്ടിപ്പാറ കരിഞ്ചോലമല പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അ്ദദേഹം. ദുരന്ത നിവാണത്തിനായുള്ള സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. പക്ഷേ ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തങ്ങള്‍ തടയാനുള്ള മുന്‍കരുതലുകളൊന്നും സര്‍ക്കാര്‍ സമീപനങ്ങളിലില്ല. പശ്ചിമഘട്ട സംരക്ഷണത്തെ അട്ടിമറിച്ചതിന്റെ അനന്തര ഫലമാണ് ഇത്തരം ദുരന്തങ്ങള്‍. നടപ്പു നിയമസഭയില്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതിക്കൊരുങ്ങുന്നതും ഇത്തരം ദുരന്തങ്ങളെ വിളിച്ച വരുത്തലാണ്.

ദുരന്ത ബാധിതരായവര്‍ക്ക് പലപ്പോഴും നല്‍കുന്ന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ സാഹ്കേതികതയില്‍ കുരുങ്ങി ലാപ്സാവുകയാണ്. ഓഖി ദുരന്തം മൂലം ഭൂമിയും വീടും നശഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ഭവനനിര്‍മ്മാണത്തിന് അനുവദിച്ചത് ഭൂമിയില്ലാത്തിനാല്‍ മിക്ക ഗുണഭോക്താക്കള്‍ക്കും കൈപ്പറ്റാനായിട്ടില്ല. ഉരുള്‍പൊട്ടലിലും ദുരന്തബാധിതര്‍ക്ക് ഭൂമിയുടെ കാര്യത്തില്‍ സര്‍്കകാര്‍ യൊതൊരുറപ്പും നല്‍കിയിട്ടില്ല. നിയമ പ്രശ്നങ്ങളാണ് തടസ്സമെങ്കില്‍ അടിയന്തിരമായി ഓര്‍ഡിനന്‍സിറക്കി ആ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമിയും വീടും സര്‍ക്കാര്‍ തന്നെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി , സംസ്ഥാന സെക്രട്ടറി പി.കെ അബ്രുറഹ്മാന്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മാധവന്‍., ജില്ലാ വൈസ് പ്രസിഡന്റ് വെലായുധന്‍ , ജില്ലാ കമ്മിറ്റിയംഗം മായിന്‍ നേരോത്ത്, ബാലുശേരി മണ്ഡലം പ്രസിഡന്റ് സുബൈര്‍, കള്‍ച്ചറല്‍ ഫോറം ഖത്തര്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം തുടങ്ങിയവര്‍ സന്ദര്‍ശിച്ച പാര്‍ട്ടി പ്രതിനിധി സംഘത്തിലുണ്ടായിരുന്നു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757