keralanews

ദേശീയപാത: കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരെ പ്രക്ഷോഭയാത്ര

പറവൂര്‍: ദേശീയപാതക്കുവേണ്ടി വീണ്ടും കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി മൂത്തക്കുന്നം മുതല്‍ ഇടപ്പള്ളിവരെ പ്രക്ഷോഭയാത്ര നടത്തി. ദേശീയപാത നിര്‍മാണം നേരത്തെ ഏറ്റെടുത്ത മുപ്പത് മീറ്ററില്‍ ഉടനെ ആരംഭിക്കണമെന്നാണ് ആവശ്യം. ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍ നയിച്ച യാത്ര മൂത്തക്കുന്നത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ കെ.എം ഷെഫ്രിന്‍, ഷംസുദ്ദീന്‍ എടയാര്‍, കെ.എച്ച് സദഖത്ത്, മുസ്തഫ പള്ളുരുത്തി, ടി.കെ സുധീര്‍ തുടങ്ങി.വര്‍ പ്രസംഗിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757