press release

കേരളാ മുഖ്യമന്ത്രി സംഘ്പരിവാര്‍ ആശയങ്ങളുടെ തടവില്‍ പെട്ടിരിക്കുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

പോലീസ് അതിക്രമത്തെ വിമര്‍ശിച്ച നിയമസഭാ സാമാജികന്റെ മതം നോക്കി തീവ്രവാദികളെ സഹായിക്കുന്നവനെന്ന് വിളിച്ചത് മുഖ്യമന്ത്രി സംഘ്പരിവാര്‍ ആശയങ്ങളുടെ തടവറയിലാണെന്ന് വ്യക്തമാക്കുന്നതാണ്. ആലുവ എടത്തലയില്‍ കേരള പോലീസിന്റെ അതിക്രമത്തില്‍ പ്രവാസിക്ക് ഗുരുതരമായ പരിക്കേറ്റ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെയും മതം നോക്കി തീവ്രവാദികളെന്നാണ് പരാമര്‍ശിച്ചത്. കളമളേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയും പ്രതിഷേധിച്ചവരില്‍ ഉണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആലുവ പുതിയ റിപ്പബ്ലിക്കാക്കുവാന്‍ ശ്രമിക്കുന്നവരാണ് പ്രതിക്ഷേധിച്ചത് എന്നും കേരള മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കളമളേരി കേസ് കെട്ടിച്ചമച്ച കേസാണെന്ന് കേരളത്തിലെല്ലാവര്‍ക്കും അറിയാം. പോലീസിനെതിരെ പ്രതിഷേധിച്ച കോണ്‍്ഗ്രസ് നേതാക്കളടക്കമുള്ള പൊതുപ്രവര്‍ത്തകരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നത് വളരെ കൃത്യമായ മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമമാണ്. മുസ്‌ലിം മത വിഭാഗത്തിലുള്ളവരെ തീവ്രവാദിയായി ചിത്രികരിക്കുന്ന സംഘ്പരിവാറിന്റെ പതിവ് രീതിയാണ് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത്. ഇതുവഴി സ്വന്തം കൊള്ളരുതായ്മകള്‍ മറച്ച് പിടിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണ്, പോലീസിന്റെ തലപ്പത്തും ഉപദേശകരായും അത്തരം ആശയമുള്ളവരെ പ്രതിഷ്ഠിച്ച് അവരെഴുതിക്കൊടുക്കുന്നത് നിയമസഭയില്‍ വായിച്ച് ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നത് കേരള മുഖ്യമന്ത്രിക്ക് ഭൂഷണമല്ല. സ്വയം കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് പോലീസുകാരെ നിയന്ത്രിക്കാനാവാത്തതിന്റെ ജാള്യം മറക്കാനാണ് മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. വടയമ്പാടി സമരത്തിനെതിരെയും വയല്‍കിളികള്‍ക്കെതിരെയും ദേശീയപാത പ്രക്ഷോഭകര്‍ക്കെതിരെയും ജിഷ്ണു പ്രണോയിയുടെ വിഷയത്തിലിടപെട്ടവര്‍ക്കെതിരെയും സമാനമായ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ ഈ പരാമര്‍ശങ്ങള്‍ യാദൃശ്ചികമായ ഒന്നല്ല. കേരള മുഖ്യമന്ത്രി സംഘ്പരിവാര്‍ ആശയങ്ങളുടെ നടത്തിപ്പുകാരനാവുന്നതും അതുവഴി കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നതും അത്യന്തം ഗുരുതരമായ കാര്യമാണ്. ഇത് തിരുത്തിയില്ലെങ്കില്‍ ദയനീയ പതനമായിരിക്കും പിണറായിയെ കാത്തിരിക്കുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757