press release

കര്‍ഷകരുടെ ആവശ്യങ്ങളംഗീകരിച്ച് കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണം- വെല്‍ഫെയര്‍പാര്‍ട്ടി

7തിരുവനന്തപുരം : കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെമ്പാടും തുടരുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ കര്‍ഷകരുടെ ആവശ്യങ്ങളംഗീകരിച്ച് ഒത്തുതീര്‍പ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. പ്രതിദിനം രാജ്യത്ത് മുപ്പത്തഞ്ച് കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉദ്പാദകരായ കര്‍ഷകര്‍ക്ക് തുച്ഛവില മാത്രം ലഭ്യമാകുമ്പോഴും കമ്പോളത്തില്‍ തീപിടിച്ച വിലയാണ്. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ജനസമൂഹമാണ് കാര്‍ഷിക സമൂഹം. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാര്‍, തമിഴ്നാട്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക മേഖല സ്തംഭിച്ചിരിക്കുന്നു. കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ രാജ്യം വറുതിയിലേക്കാണ് പോകുക. ഈ സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭത്തെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളുടേയും ഉത്തരവാദിത്തമാണ്. കര്‍ഷക സംഘടനകള്‍ തുടരുന്ന എല്ലാ പ്രക്ഷോഭങ്ങളേയും വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടിവ് പ്രഖ്യാപിച്ചു.

Check Also
Close
Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757