press release

തമിഴ്‌നാട്ടിലെ ദലിത് കൂട്ടക്കൊല രാജ്യത്ത് വംശീയത പാരമ്യത്തിൽ – വെൽഫെയർ പാർട്ടി

തിരുവനന്തപുരം : സവർണ്ണ ജാതിക്കാരെ ബഹുമാനിച്ചില്ല എന്നതിന്റെ പേരിൽ തമിഴ്‌നാട്ടിലെ ശിവഗംഗയിൽ അറുമുഖൻ, ഷൺമുഖൻ, ചന്ദ്രശേഖരൻ എന്നീ ദലിതരെ സവർണ്ണ ഭീകരർ തല്ലിക്കൊന്നത് വംശീയതയും ജാതീയതയും അതിന്റെ പാരമ്യത്തിലാണെന്ന് വിളിച്ചു പറയുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാജ്യത്തെങ്ങും ആവർത്തിക്കുന്ന ദലിത് മുസ്ലിം കൊലകളുടെ പശ്ചാത്തലമാണ് അക്രമികൾക്ക് ഇതൊക്കെ ചെയ്യാൻ വീണ്ടും പ്രേരകമാകുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല ഇന്ത്യയിലുടനീളം സവർണ്ണ ഭീകരത അതിന്റെ രൗദ്രഭാവത്തിലാണ്. ഇത്തരം കൊലപാതകങ്ങളിൽ അക്രമികളെ സംരക്ഷിക്കുകയും എല്ലാ പ്രോത്സാഹനം കൊടുക്കുകയും ചെയ്യുകയാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും. കേരളത്തിൽ കെവിനെന്ന യുവാവിനെ തല്ലിക്കൊന്ന് കണ്ണു ചൂഴ്‌ന്നെടുത്ത അതേ മാനസികാവസ്ഥ തന്നെയാണ് ശിവഗംഗയിലും കാണുന്നത്. ചങ്ങലപോലെ പരമ്പരയായി തുടരുന്ന ഈ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിൽ ഭരണവർഗ പാർട്ടികളെല്ലാം വൻ പരാജയമാണ്. ജാതീയത തുടച്ചു നീക്കാൻ നവോത്ഥാന മൂല്യങ്ങളിലൂന്നിയുള്ള പുതിയ ജനമുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757