keralanews

കടല്‍ക്ഷോഭ മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം-ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: വലിയതുറ, ബീമാപള്ളി, ശംഖുമുഖം, പൂന്തുറ തുടങ്ങിയ കടലാക്രമണ മേഖലില്‍ സര്‍ക്കാര്‍ പുനരധിവാസം ഊര്‍ജിതമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കടല്‍ക്ഷോഭ പ്രദേശങ്ങള്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷം മുമ്പ് വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെയും പുനരധിവാസം നടത്തിയിട്ടില്ല, എത്രയും വേഗം അവരെ പുനരധിവസിപ്പിക്കണം. സര്‍ക്കാരിന്റെ അര്‍ഹതലിസ്റ്റ് തയ്യാറാക്കിയതിന് ശേഷവും വീട് നഷ്ടപ്പെട്ടവരെക്കൂടി ഉള്‍പ്പെടുത്തി ലിസ്റ്റ് പുനക്രമീകരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥലപരിമിതിയും, സുരക്ഷിതത്വമില്ലായ്മയും മത്സ്യതൊഴിലാളി കുടുബങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ വീട് നഷ്ടപ്പെട്ടവരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിക്കണം. സൗജന്യ റേഷന്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ എത്രയും വേഗം എല്ലാ കുടുംബങ്ങള്‍ക്കും ലഭിച്ചു എന്ന് ഉറപ്പ് വരുത്തണം. തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രദേശങ്ങള്‍ എത്രയും വേഗം സന്ദര്‍ശനം നടത്തി നഷ്ടങ്ങളുടെ കണക്ക് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീഖ്, അസിസ്റ്റന്റ് സെക്രട്ടറി മിര്‍സാദ് റഹ്മാന്‍, ജില്ലാ പ്രസിഡന്റ് എന്‍.എം അന്‍സാരി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍കുമാര്‍, സെക്രട്ടറി ഷറഫുദ്ദീന്‍ കമലേശ്വരം, മണ്ഡലം പ്രസിഡന്റ് ജോസഫ് പാലേലി, മണ്ഡലം കമ്മിറ്റി അംഗം എം.എ.ജലാല്‍ എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757