press release

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫ്‌ളാറ്റ് പദ്ധതിയില്‍ നിന്ന് ബീമാപള്ളി നിവാസികളെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: വലിയതുറയില്‍ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മിക്കുന്ന ഫ്‌ളാറ്റ് പദ്ധതിയില്‍ നിന്ന് ബീമാപള്ളി നിവാസികളെ ഏകപക്ഷീയമായി ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ബീമാപള്ളി നിവാസികളെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തീകരിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍.എം അന്‍സാരി ആവശ്യപ്പെട്ടു.
ഓഖി ദുരന്തത്തിലും അതിനുശേഷമുണ്ടായ കടലാക്രമണങ്ങളിലും വീടുകള്‍ തകര്‍ന്ന ബീമാപള്ളി പ്രദേശത്തെ മത്സ്യത്തൊഴിലാളികളില്‍നിന്ന് അപേക്ഷ സ്വീകരിക്കുകയും പദ്ധതി പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ ബീമാപള്ളി നിവാസികളെ ഒഴിവാക്കുകയും ചെയ്തത് വിവേചനമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757