press release

ജനാഭിലാഷത്തിന് മുന്നിൽ ബി.ജെ.പിക്ക് നാണംകെട്ട കീഴടങ്ങൽ – വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ യെദ്യൂരപ്പക്ക് രാജിവെക്കേണ്ടിവന്നത് ജനാഭിലാഷമനുസരിച്ച് കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ചുനിന്നത് കൊണ്ടാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഭരണഘടനാ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള യെദ്യൂരപ്പയുടെയും അമിത്ഷായുടെയും കുതന്ത്രങ്ങൾ ജനാഭിലാഷത്തിന് മുന്നിൽ പരാജയപ്പെട്ടു. ജനാഭിലാഷത്തിനൊത്ത് പ്രവർത്തിച്ച കോൺഗ്രസ്സിനും ജെ.ഡി.എസിനും അഭിവാദ്യങ്ങൾ നേരുന്നു. മതേതര പാർട്ടികൾ തെരഞ്ഞെടുപ്പി മുമ്പ് തന്നെ ഇത്തരം സംഖ്യം ഉണ്ടാക്കിയിരുന്നെങ്കിൽ ഇതിനേക്കാൾ നാണംകെട്ട തോൽവി ബി.ജെ.പിക്ക് നേരിടേണ്ടിവരുമായിരുന്നു. ഇനിയുള്ള തെരഞ്ഞെടുപ്പുകളിലെങ്കിലും ഇതിൽ പാഠം ഉൾക്കൊള്ളാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം. 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥിരതയുള്ള ഫാഷിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന മുഴുവൻ പാർട്ടികളെയും ഒരുമിച്ചുനിർത്തുന്ന വിശാല മതേതര സഖ്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757