press release

കര്‍ണാടക തെരെഞ്ഞെടുപ്പ് ; മതേതര സഖ്യം അനിവാര്യമെന്ന് തെളിയിക്കുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : രാജ്യത്ത് സംഘ്പരിവാറിനെ നേരിടാന്‍ മതേതര പാര്‍ട്ടികളുടെ സഖ്യം തെരെഞ്ഞെടുപ്പിന് മുന്‍പ് തന്നെ രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് തെളിയിക്കുന്ന ഫലമാണ് കര്‍ണാടക തെരെഞ്ഞെടുപ്പിലുണ്ടായിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. തെരെഞ്ഞെടുപ്പിന് മുന്‍പ് തന്നെ കോണ്‍ഗ്രസും ജനാതദളും മറ്റ് മതേതര പാര്‍ട്ടികളും ഒന്നിച്ച് നിന്നിരുന്നെങ്കില്‍ ബി.ജെ.പിക്കെതിരെ ശക്തമായ ജനവിധിയായിരിക്കും ഉണ്ടാകുക. 64 ശതമാനത്തോളം വോട്ടുകള്‍ ബി.ജെപിക്കെതിരായാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച പാര്‍ട്ടിയായിട്ടും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നേടാനാവാഞ്ഞത് തെരെഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തിയതിലെ ദൗര്‍ബല്യം മൂലമാണ്. സംഘ്പരിവാറിനെതിരെ എല്ലാ മതേതര പാര്‍ട്ടികളേയും സംഘ്പരിവാറിനെ സ്ഥിരതയോടെ രാഷ്ട്രീയമായി എതിരിടുന്ന ജനവിഭാഗങ്ങളെ വിശേഷിച്ചും പരസ്പരം അംഗീകരിക്കുന്ന വിശാല സഖ്യം രൂപീകരിക്കണം. വലിയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. ജനാതാദളിന് മുഖ്യമന്ത്രി പദം നല്‍കി മതേതര സര്‍ക്കാര്‍ രൂപീകാരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം സ്വാഗതാര്‍ഹമാണ്. മതേരത സഖ്യം രൂപീകരിക്കാനുള്ള സാഹചര്യം രാജ്യത്ത് രൂപപ്പെടുത്തുന്നതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തുറന്ന നിലപാട് സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവിച്ചു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757