press release

അപകീര്‍ത്തിപ്പെടുത്തല്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഏഷ്യനെറ്റ് ന്യൂസിന് വക്കീല്‍ നോട്ടീസയച്ചു

തിരുവനന്തപുരം : ഏപ്രില്‍ 21 ന് സംപ്രേഷണം ചെയ്ത കവര്‍ സ്റ്റോറി എന്ന പ്രോഗ്രാമിലൂടെ വെല്‍ഫെയര്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ നിരുപാധികം മാപ്പുപറയണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഏഷ്യനെറ്റിന് വക്കീല്‍ നോട്ടീസയച്ചു. ഏഷ്യനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍, കവര്‍‌സ്റ്റോറി അവതാരക സിന്ധു സൂര്യകുമാര്‍, കവര്‍സ്‌റ്റോറിയുടെ നിര്‍മാതാവ് അനൂപ് ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് എറണാകുളം സെന്‍ട്രല്‍ ലോ ഫേമിലെ അഡ്വ സുനില്‍ നായര്‍ പാലക്കാട്ട് മുഖേനയാണ് നോട്ടീസയച്ചത്. ഏപ്രില്‍ 16 ന് നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തുടര്‍ന്നു നടന്ന അക്രമ സംഭവങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ആസൂത്രണം ചെയ്തത് എന്നും വര്‍ഗീയ ധ്രൂവീകരണത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി ശ്രമിക്കുന്നു എന്നുമാണ് കവര്‍സ്‌റ്റോറിയിലൂടെ ആരോപിച്ചത്. വസ്തുതാ വിരുദ്ധ പരാമര്‍ശം തിരുത്തി നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ഈടാക്കുമെന്നുമാണ് വക്കീല്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് അറിയിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757