press release

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകമല്ല; നേതാക്കളുടെ കുടിപ്പക കൊലപാതകം : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന കൊലപാതക പരമ്പര രാഷ്ട്രീയ കൊലപാതക്കിന്റെ പട്ടികയില്‍ പെടുത്തരുതെന്നും ക്രിമിനല്‍ ചിന്ത വെച്ചുപുലര്‍ത്തുന്ന നേതാക്കളുടെ കുടിപ്പകയാണ് കാരണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മാഹിയില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടു കൊലപാതകങ്ങളും സി.പിഎം-ആര്‍.എസ്.എസ് നേതാക്കളുടെ പരസ്പരമുള്ള പകയുടെ ഫലമാണ്. ഈ കൊലപാതക പരമ്പര അവസാനിപ്പിക്കാന്‍കേരളത്തിലെ പോലീസ് സംവിധാനത്തിന് കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വന്‍ ഭരണ പരാജയമാണ്. കൊലപാതകങ്ങളും സംഘര്‍ഷങ്ങളുമാണ് ആര്‍.എസ്.എസ് വളരാനുള്ള വളം. അവരുടെ കെണിയില്‍ കേരളത്തിലെ സി.പി.എം വീണതാണ് കണ്ണൂരിലെ സംഭവങ്ങള്‍. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ആര്‍.എസ്.എസ് നടത്തുന്ന ആയുധ പരിശീലങ്ങളെ തടയുന്നതിന് പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല. പോലീസ് തന്നെയാണ് ഇതിനൊക്കെ സഹായം ചെയ്തുകൊടുക്കുന്നത്. കണ്ണൂരില്‍ സമാധാനം പുലരണമെങ്കില്‍ സായുധ സംഘങ്ങളെ തീറ്റിപ്പോറ്റുന്ന നിലപാടില്‍ നിന്ന് സി.പിഎം അടക്കമുള്ള പാര്‍ട്ടികള്‍ പിന്മാറുകയും ആയുധ പരിശീലനമടക്കം നടത്തുന്ന ആര്‍.എസ്.എസ് ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യണം. മാഹിയിലെ കൊലപാതകങ്ങളിലെ പ്രതികളെയും ഗൂഡാലോചകരെയും അറസ്റ്റ് ചെയ്യണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757