keralanews

പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് സംഘ്പരിവാര്‍ അജണ്ട – കെ .അംബുജാക്ഷന്‍

കരുനാഗപ്പള്ളി: ഹര്‍ത്താല്‍ നടത്തിയവരുടെ പേരില്‍ രാജ്യദ്രോഹം ചുമത്തുന്ന പിണറായി സര്‍ക്കാര്‍ .സി .പി .എം. നടത്തിയിട്ടുള്ള ഹര്‍ത്താലുകളില്‍ കേരളത്തിലെ സി.പി.എം.നേതാക്കളെയും അണികളെയും എത്ര പേരെയാണ് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമായിരുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു.ജനകീയ സമരങ്ങളെ വേട്ടയാടുന്ന ഇടതു സര്‍ക്കാരിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈയിടെ നടന്ന ഹര്‍ത്താലില്‍ ചില അനിഷ്ടസംഭവങ്ങളുടെ പേരില്‍ രാജ്യദ്രോഹം കുറ്റം ചുമത്തി നൂറ് കണക്കിന് ചെറുപ്പക്കാരെ തുറങ്കലിടക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടി സംഘ്പരിവാറിന്റെ അജണ്ടയാണന്ന് കേരള ജനതയോടു സ്വീകരിക്കുന്നത് അദ്ദേഹം പറഞ്ഞു.
കാശ്മീരിലെ കത്വയില്‍ പിഞ്ചുകുഞ്ഞ് ക്രൂര പീഡനതിനു ഇരയായി കൊല്ലപ്പെട്ടതിന്റെ പേരില്‍ ലോകം മുഴുവന്‍ പ്രതിഷേധിച്ചപ്പോള്‍ കേരള ജനതയും വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.തുടര്‍ന്ന് വാഴ്‌സപ്പ്കൂട്ടായ്മയിലൂടെ കുറെ മനസുകള്‍ ഹര്‍ത്താല്‍ ആഹ്വനം ചെയ്തു. അതില്‍ ജനങ്ങള്‍പങ്കെടുത്തു ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായി ഇതിന്റെ പേരില്‍ മലബാറിലെ നൂനപക്ഷ യുവാക്കളും അവിടെത്തെ ജനങ്ങളും തീവ്രവാദികളാക്കി മാറ്റുന്നു. പിണറായിയുടെ പോലീസ്. ഏപ്രില്‍ പതിനാറിലെ ഹര്‍ത്താലിന്റെ മറവില്‍ ചില പ്രദേശങ്ങളെയും അവിടെത്തെ ജനങ്ങളെയും വര്‍ഗ്ഗീയ ചാപ്പകുത്തിയിരിക്കുന്നു പിണറായിയുടെ ഇന്റലിജന്റ് വിഭാഗവും പിന്നീട് കണ്ടെത്തിയ യാഥാര്‍ത്യം കൊല്ലത്തും മറ്റുമുള്ള ആര്‍.എസ്.എസ്സുകാരാണ് ഹര്‍ത്താലിന് ആഹ്വാനം വഴ്‌സപ്പിലൂടെ ചെയ്തതെന്ന് കണ്ടെത്തി. കേരളത്തില്‍ നടന്നുവരുന്ന ഗയില്‍ പോലുള്ള ജനകീയസമരങ്ങളെ തീവ്രവാദ മുദ്രകുത്തി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. മോദിക്ക് പഠിക്കുന്ന പിണറായിയായി മാറിയിരിക്കുന്നു കേരളത്തിലെ ജനങ്ങളെ ഭീകരരാക്കിയും പോലീസിനെ കൊണ്ട് ജനങ്ങളെ തല്ലി കൊല്ലിച്ചു ഭരണം നടത്തുന്നു ഇത് വഴി പിണറായി സംഘപരിവാര്‍ അജണ്ടയാണ് നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി രാജ്യത്തെകോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുമ്പോള്‍. തൊഴിലാളി പാര്‍ട്ടിയുടെ ഭരണാധിപന്‍ കേരളത്തില്‍ ലക്ഷക്കണക്കിന് ഭൂരഹിതരെ കാണാതാതെ ഹാരിസണിന് വേണ്ടി നിലകൊള്ളുന്നു.രാജ്യത്തെന്യൂനപക്ഷങ്ങളെയും ദലിതരെയും പിന്നോക്ക സമുദായത്തെയും വേട്ടയാടാനുള്ള തന്ത്രമാണ് പിണറായി സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ പണിയെടുക്കുകയും അത് ജനാധിപത്യ മാര്‍ഗത്തിലൂടെ നാളെയുടെ രാഷ്ട്രീയമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയേറ്റടത്ത് നടത്തി കൊണ്ടിരിക്കുന്നതെന്ന് കെ.അംബുജാക്ഷന്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ അഡ്വ: എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ സമദ് പുള്ളിയില്‍ ,സെക്രട്ടറി ഷെമിം, ട്രഷറര്‍ സജീര്‍ , എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757