press release

ദേശീയപാത  അലൈൻമെന്റ് മാറ്റില്ല എന്ന നിലപാട്  ജനങ്ങളോടുള്ള പുച്ഛത്തിൽ നിന്ന്  – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ദേശീയപാതയുടെ അലൈൻമെന്റ് മാറ്റാനാവില്ല എന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെയും കേരള സർക്കാറിന്റെയും നിലപാട് ജനങ്ങളോടുള്ള പുച്ഛത്തിൻ നിന്നാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വൻകിടക്കാരുടെയും ബാർ മുതലാളിമാരുടെയും ആവശ്യം മാനിച്ച് നിരവധി സ്ഥലങ്ങളിൽ പാതയുടെ അലൈൻമെന്റ് മാറ്റിയിട്ടുണ്ട്.

സാധാരണ ജനങ്ങളും ചെറുകിട വ്യാപാരികളും പരമാവധി ആഘാതം കുറയുന്ന തരത്തിൽ അലൈൻമെന്റിൽ മാറ്റം ആവശ്യപ്പെടുമ്പോൾ മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വാശിപിടിക്കുന്നത്.
കരുനാഗപ്പള്ളിയിലും എ.ആർ നഗറിലും കീഴാറ്റൂരിലുമെല്ലാം അലൈൻമെന്റ് മാറ്റണമെന്നാവശ്യപ്പെടുന്നത് ചെറുകിട വ്യാപാരികളും സാധാരണ ജനങ്ങളുമാണ്. ഇവിടെങ്ങളിലെല്ലാം ബദൽ മാർഗങ്ങളുമുണ്ട്. ജനങ്ങളാവശ്യപ്പെടുന്ന ഇത്തരം മാറ്റങ്ങൾ അംഗീകരിക്കുകയാണ് ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. സംസ്ഥാനത്ത് നിലനിൽക്കുന്ന ജനകീയ പ്രതിഷേധം കേന്ദ്രത്തെ ബോധ്യപ്പെടുത്തി വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ ഒഴിവാക്കി 30 മീറ്ററിൽ ദേശീയപാത വികസനം സാധ്യമാക്കുകയായിരുന്നു സംസ്ഥാന സർക്കാർ ചെയ്യേണ്ടിയിരുന്നത്. അതിന് ശ്രമിക്കാത്തതിലൂടെ നരേന്ദ്ര മോദി സർക്കാറിന്റെ അതേ നയം തന്നെയാണ് പിണറായി സർക്കാറിനും ഉള്ളതെന്ന് തെളിഞ്ഞിരിക്കുന്നു. ജനങ്ങളെ അടിച്ചമർത്തി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ ശക്തമായ ജനകീയ ചെറുത്തുനിൽപുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757